കാനഡയിലെ മാനിറ്റോബ പ്രവിശ്യ ആസ്ഥാനമാക്കി മാനിറ്റോബ ഹിന്ദു മലയാളി കമ്യുണിറ്റി സംഘടന രൂപികരിച്ചു

മാനിട്ടോബ : കാനഡയിലെ മാനിറ്റോബ പ്രവിശ്യ ആസ്ഥാനമാക്കി മാനിറ്റോബ ഹിന്ദു മലയാളി കമ്യുണിറ്റി എന്ന സംഘടന രൂപികരിച്ചു. വിന്നിപെഗ് സൗത്ത് എം .പി Terry Duguid പ്രധാന അതിഥി ആയിരുന്ന ചടങ്ങിൽ സെയിന്റ് ബോണിഫേസ് എം .എൽ .എ Dougald Lamont, യൂണിവേഴ്സിറ്റി ഓഫ് വിന്നിപെഗിലെ പ്രൊഫസർ Uche Nwankwo, മാനിട്ടോബ മലയാളി അസോസിയേഷൻ പ്രതിനിധി ജോണി സ്റ്റീഫൻ എന്നിവരും പങ്കെടുത്തു .

ചടങ്ങിൽ M.P Terry Duguid വിളക്കു കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു , കൂടാതെ നീതു സുരേന്ദ്രൻ രൂപകൽപന ചെയ്‌ത വെബ്സൈറ്റിന്റെ (www.manitobahindumalayalicommunity.co.) പ്രകാശന കർമവും നിർവ്വഹിച്ചു.

റോഹിൽ രാജഗോപാൽ പ്രസിഡന്റും, ജയകൃഷ്‌ണൻ ജയചന്ദ്രൻ സെക്രട്ടറിയും, അനു നിർമ്മൽ , രമ്യ റോഹിൽ എന്നിവർ ട്രഷററുമാരും ആയ 23 അംഗ പ്രവർത്തന കമ്മറ്റി രൂപികരിച്ചു.

മറ്റു ഭാരവാഹികൾ : സതീഷ് ഭാസ്‌കരൻ , രാഹുൽ രാജ്, പണക്കട വയ്ക്കത് നിതീഷ് , അമൽ ജയൻ , അശോകൻ മാടസ്വാമി വൈദ്യർ ,രാഹുൽ രാജീവ് , മനോജ് എം നായർ , ഗിരിജ അശോകൻ വിജയലക്ഷ്മി അയ്യനത് , ശനി ഭാസ്കരൻ, ശില്പ രാകേഷ് , ഐശ്വര്യ അമൽ , സുരേഷ് പായ്ക്കാട്ടുശേരിയിൽ , സന്തോഷ് ഗോപാലകൃഷ്ണൻ , അരവിന്ദ് പാമ്പക്കൽ , അഞ്ജലി രാഹുൽ , റീന പാപ്പുള്ളി ,വിഷ്ണു വിജയൻ , മനു സുരേഷ്, നിർമൽ ശശിധരൻ എന്നിവരാണ്.

Print Friendly, PDF & Email

Leave a Comment

More News