കണ്ണുര്‍: പുന്നോല്‍ ഹരിദാസന്‍ വധക്കേസിലെ പ്രതി നിജിന്‍ ദാസിനെ ഒളിവില്‍ താമസിപ്പിച്ചതിന് അറസ്റ്റിലായ അധ്യാപിക പി.എം രേഷ്മ തനിക്കെതിരെ ഉന്നയിച്ച ആരോപണം നിഷേധിച്ച് സിപിഎം കണ്ണുര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍. താന്‍ അവരെ വ്യക്തിഹത്യ ചെയ്തിട്ടില്ല. അവര്‍ തനിക്കെതിരെ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതി ഏശില്ലെന്നും ജയരാജന്‍ പറഞ്ഞു.
അവരെ താന്‍ വ്യക്ത്യഹത്യ ചെയ്തിട്ടില്ല. സത്യം പറയുന്നത് എങ്ങനെ ഒരു സ്ത്രീയെ വ്യക്തിഹത്യ ചെയ്യുന്നതാകും. അവര്‍ പോലീസിന് നല്‍കിയ മൊഴിയാണ് താന്‍ പറഞ്ഞത്.
പ്രതി നിജിന്‍ ദാസിനെ ഒരു വര്‍ഷത്തോളമായി അറിയാമെന്നും കൊലക്കേസ് പ്രതിയാണെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് ഒളിവില്‍ താമസിക്കാന്‍ വീട് ആവശ്യപ്പെട്ടപ്പോള്‍ ഭര്‍ത്താവിന്റെ പേരിലുള്ള വീട് നല്‍കിയതെന്നും അവര്‍ മൊഴി നല്‍കിയിട്ടുണ്ട്. നിജിന്‍ ദാസിന് ഭക്ഷണം എത്തിച്ചു നല്‍കിയെന്നും അവരുടെ മൊഴിയിലുണ്ട്. നിജിന്‍ ദാസ് ഉപയോഗിച്ച മൊബൈല്‍ സിം രേഷ്മയുടെ മകളുടെ പേരിലുള്ളതാണെന്ന വിവരമാണ് ഒടുവില്‍ പുറത്തുവരുന്നതെന്നും എം.വിജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു.