കോട്ടയം: സ്വതന്ത്ര കര്‍ഷകസംഘടനകളുടെ ദേശീയ ഐക്യവേദിയായ രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന സമിതി ഏപ്രില്‍ 28-ന് രാവിലെ 10:30ന് കോട്ടയത്തു ചേരും. സംസ്ഥാന ചെയര്‍മാന്‍ ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ ഉദ്ഘാടനം നിര്‍വഹിക്കുന്നതും വൈസ്‌ചെയര്‍മാന്‍ ഡിജോ കാപ്പന്‍ അധ്യക്ഷത വഹിക്കുന്നതുമാണ്. ജനറല്‍ കണ്‍വീനര്‍ അഡ്വ. ബിനോയ് തോമസ് ആമുഖപ്രഭാഷണം നടത്തും.
സ്വതന്ത്ര വ്യാപാരക്കരാറുകള്‍-വെല്ലുവിളികള്‍, ദേശീയ കര്‍ഷക പ്രക്ഷോഭം തുടര്‍ച്ച, കേരളത്തില്‍ നടത്തുന്ന ദേശീയ കണ്‍വന്‍ഷന്‍, കര്‍ഷകര്‍ നേരിടുന്ന വന്യമൃഗശല്യം, കര്‍ഷക ജപ്തി കടബാധ്യതകള്‍, പ്രകൃതി കൃഷിയും കാര്‍ഷികമേഖലയും എന്നീ വിഷയങ്ങളില്‍ ദേശീയ കോര്‍ഡിനേറ്റര്‍ ബിജു കെ.വി. പാലക്കാട്, സൗത്ത് ഇന്ത്യന്‍ കോര്‍ഡിനേറ്റര്‍ പി.ടി. ജോണ്‍ വയനാട്, കണ്‍വീനര്‍ അഡ്വ.ജോണ്‍ ജോസഫ്, എറണാകുളം, ട്രഷറര്‍ ജിന്നറ്റ് മാത്യു തൃശൂര്‍, കണ്‍വീനര്‍ ഡോ. ജോസ്‌കുട്ടി ഒഴുകയില്‍ മൂവാറ്റുപുഴ, മനു ജോസഫ് തിരുവനന്തപുരം, പി.ജെ.ജോണ്‍ മാസ്റ്റര്‍ നിലമ്പൂര്‍ എന്നിവര്‍ വിഷയാവതരണങ്ങളും പ്രബന്ധങ്ങളും അവതരിപ്പിക്കും. രാഷ്ട്രീയ കിസാന്‍ മഹാസംഘിന്റെ ഭാഗമാകുന്ന ഡെമോക്രാറ്റിക് കര്‍ഷക ഫെഡറേഷന്‍, പ്രകൃതി കര്‍ഷക ഫെഡറേഷന്‍, ജയ് കിസാന്‍ ആന്ദോളന്‍, നീതിസേന, കേരള ഫാര്‍മേഴ്‌സ് അസോസിയേഷന്‍, കാര്‍ഷിക പുരോഗമന സമിതി എന്നീ കര്‍ഷകസംഘടനകളെ ജയ്പ്രകാശ് വൈക്കം പരിചയപ്പെടുത്തുന്നതും സംസ്ഥാന സമിതി സ്വീകരിക്കുന്നതുമാണ്.
അഗ്രിക്കള്‍ച്ചറല്‍ പെന്‍ഷനേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഉച്ചകഴിഞ്ഞ് 2.30ന് ഊട്ടി ലോഡ്ജില്‍ ചേരുന്ന കര്‍ഷക കമ്മീഷന്‍ സിറ്റിംഗില്‍ സംസ്ഥാന പ്രസിഡന്റ് റ്റി.എം.വര്‍ഗീസ് അദ്ധ്യക്ഷത വഹിക്കും. രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന ചെയര്‍മാന്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്യും. രക്ഷാധികാരി സഖറിയാസ് തുടിപ്പാറ, വൈസ്പ്രസിഡന്റുമാരായ ജോസഫ് തെള്ളി, എം.എം. ഉമ്മന്‍, ജനറല്‍ സെക്രട്ടറി ഗോപാലകൃഷ്ണന്‍നായര്‍ എന്നിവര്‍ കര്‍ഷക കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ.ബിനോയ് തോമസിന് കാര്‍ഷിക നിവേദനങ്ങള്‍ കൈമാറും.
ഏപ്രില്‍ 29 വെള്ളിയാഴ്ച രാവിലെ 11ന് പാല ശാലോം പാസ്റ്ററല്‍ സെന്ററില്‍ ഇന്‍ഫാമിന്റെ നേതൃത്വത്തില്‍ കര്‍ഷക കമ്മീഷന്‍ സിറ്റിംഗ് നടക്കും. ഫാ. ജോസ് തറപ്പേല്‍ അധ്യക്ഷത വഹിക്കും. രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന ചെയര്‍മാന്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്യും. ഇന്‍ഫാം ദേശീയ ഡയറക്ടര്‍ ഫാ.ജോസഫ് ചെറുകരക്കുന്നേല്‍ ആമുഖപ്രഭാഷണം നടത്തും. ഇന്‍ഫാം പ്രസിഡന്റ് മാത്യു മാമ്പറമ്പില്‍, സെക്രട്ടറി ബേബി പന്തപ്പള്ളില്‍ എന്നിവരില്‍ നിന്ന് കര്‍ഷക നിവേദനങ്ങള്‍ കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ.ബിനോയ് തോമസ് ഏറ്റുവാങ്ങും.