ഭരതകല തീയേറ്റേഴ്സിന്റെ നാടകം ‘ലോസ്റ്റ്‌ വില്ല’ മനം കവർന്നു

ടെക്സാസ്: ഭരതകല തീയേറ്റേഴ്സിന്റെ നാടകം “ലോസ്റ്റ്‌ വില്ല” മക് അല്ലെൻ,റിയോ ഗ്രാൻഡ് വാല്ലിയിൽ എഡിൻബർഗ് സിറ്റിൽ ഡിവൈൻ മേഴ്‌സി സിറോ മലബാർ കത്തോലിക്ക പള്ളിയിൽ തിരുനാളിനൊടനുബന്ധിച്ചു പ്രധാന പരിപാടിയായി നടത്തി.

അമേരിക്കയിൽ നമ്മുടെ സംസ്കാരത്തിന്റെ ഭാഗമായി നിന്നു കൊണ്ടുതന്നെ നാടക കലയെ പരിപോഷിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക, നമ്മുടെ പ്രദേശത്തുക്കാരുടെ മനസ്സിൽ ഗൃഹാതുരത്വം ഉണർത്തുന്ന ഓർമ്മകളായി മാറുക എന്ന ഉദ്ദേശത്തോടെയാണ് ഭരതകല തീയേറ്റേഴ്സ് ഇത്തരം നാടക കലാ പ്രവർത്തനം കൊണ്ടു നൈപുണ്യമായി ലക്ഷ്യമിടുന്നത് .ചുരുങ്ങിയ കാലംകൊണ്ടുതന്നെ അമേരിക്കയിൽ നാടക രംഗത്തു ശക്തമായ സാന്നിധ്യം നിലയുറപ്പിച്ചിട്ടുള്ളതാണ് ‘ഭരതകല തീയേറ്റേഴ്സ് ‘. ഭരതകലയുടെ നാലു നാടകങ്ങൾ ഇതിനൊടകം ജനപ്രീതി നേടിയിരിക്കുന്നവയാണ്. ലോസ്റ്റ്‌ വില്ല (കഥ, സംഭാഷണം സലിൻ ശ്രീനിവാസ് ഐർലാൻഡ്,സംവിധാനം ചാർലി അങ്ങാടിചേരിൽ, ഹരിദാസ്‌ തങ്കപ്പൻ ), സൂര്യ പുത്രൻ (കഥ സന്തോഷ്‌ പിള്ള, സംവിധാനം ഹരിദാസ് തങ്കപ്പൻ ) സൈലന്റ് നൈറ്റ് (കഥ, സംവിധാനം അനശ്വർ മാമ്പിള്ളി ) പ്രണയാർദ്രം((കഥ, സംഭാഷണം സലിൻ ശ്രീനിവാസ്)എന്നീ നാടകങ്ങൾ.

ഇത്തരത്തിൽ പ്രചോദനമേകുന്ന പ്രോത്സാഹനങ്ങൾ കൊണ്ടു മാത്രമേ കലാമൂല്യങ്ങളോടെ കാതലായ നാടകങ്ങളും,മാനവവാദ മൂല്യങ്ങളോടെയുള്ള സർഗാത്മക നാടകങ്ങളും സാധ്യമാവുയെന്നു വിശ്വസിക്കുന്നവരാണ് ഭരതകല തീയേറ്റേഴ്സിന്റെ അണിയറ പ്രവർത്തകർ. ഭരതകലയിലെ കലാകാരന്മാർ അണിയിച്ചൊരുക്കിയ നാടകം ലോസ്റ്റ്‌ വില്ല, മക് അല്ലെൻ പ്രദേശവാസികളുടെ ഹൃദയത്തിൽ അനുഭവവേദ്യമാകുകയും ചെയ്തു. ഭരതകലയുടെ കലക്കാരന്മാർക്ക് ഈ അവസരം നൽകിയത് സമാന ഫാമിലി ഗ്രൂപ്പും,ഉത്തരവാദിത്വപ്പെട്ട ഭാരവാഹികളുമാണ്.

ലോസ്റ്റ്‌ വില്ല നാടകത്തിന്റെ കഥ, സംഭാഷണം നിർവഹിചിരിക്കുന്നത് സലിൻ ശ്രീനിവാസാണ്. ഗാനരചന ജെസ്സി ജേക്കബ് (ഐർലാന്റ് )മധുരതരമായ സംഗീതവും പശ്ചാത്തല സംഗീതവും നിർവഹിച്ചിരിക്കുന്നത് സിംപ്സൺ ജോൺമാണ്. ഗാനങ്ങൾ ആലപിചിരിക്കുന്നത് സാബു ജോസഫ്, മരീറ്റ ഫിലിപ്പുമാണ്.

സംവിധാനം ചാർലി അങ്ങാടിച്ചേരിലും ഹരിദാസ് തങ്കപ്പനും, സഹ സംവിധാനം അനശ്വർ മാമ്പിള്ളിയും നിർവഹിചിരിക്കുന്നു . അഭിനയിക്കുന്നവർ ഐറിൻ കലൂർ, ഉമാ ഹരിദാസ്, മീനു എലിസമ്പത്ത്, ദീപ ജെയ്സൺ ,ചാർലി അങ്ങാടിച്ചേരിൽ, ബെന്നി മറ്റക്കര, രാജൻ ചിറ്റാർ, ഷാജു ജോൺ, സ്റ്റാൻലി ജോർജ്, അരുൺ പോൾ, ഷാജി മാത്യു, ഹരിദാസ് തങ്കപ്പൻ, അനശ്വർ മാമ്പിള്ളി എന്നിവരാണ്.

രംഗ സജ്ജീകരണ സഹായം/ സ്റ്റേജ് എഫക്ട് നെബു കുര്യയാക്കോസ്, അരുൺ പോൾ, ഐസക് കല്ലൂർ, സുനിത ഹരിദാസ്‌, ആഷ്‌ലി കലൂർ,ഏയ്ഞ്ചേൽ ജ്യോതി എന്നിവരാണ്. സലിൻ ശ്രീനിവാസ്, ജെയ്സൺ ആലപ്പാടൻ എന്നിവരുടെ ശബ്ദ സാന്നിധ്യവും. ശബ്ദ മിശ്രണം ഷാലുസ് മ്യൂസിക്കും, സജി സ്‌കറിയയും നിർവഹിചിരിക്കുന്നു.

ലോസ്റ്റ്‌ വില്ലയുടെ പ്രമോഷണൽ വീഡിയോയും മ്യൂസിക്കൽ ആൽബവും പ്രകാശന കർമ്മം നിർവഹിച്ചിരിക്കുന്നത് ലോക പ്രശസ്ത ഡോക്ടറും, സാഹിത്യാക്കാരനും ഭാഷ പണ്ഡിതനുമായ ഡോ. എം.വി പിള്ളയും, കവിയും സാഹിത്യ സചിവനുമായ ജോസ് ഓച്ചാലിലും ചേർന്നായിരുന്നു. സീറോ മലബാർ സഭയുടെ ബിഷപ്പും കൃസ്തീയ ഗാന രചയീതാവുമായ മാർ. ജോയ് ആലപ്പാട്ട് ആശീവാദവും, ആശംസകളും നൽകുകയുണ്ടായിരുന്നു. മലയാളിയുടെ മനംകവർന്ന എഴുത്തുക്കാരായ സക്കറിയ, ബെന്യമിൻ, പി. എഫ്‌. മാത്യൂസ്, തമ്പി ആന്റണി, കെ. വി പ്രവീൺ എന്നീവരും മുഖ്യധാര സിനിമ – സീരിയൽ പ്രവർത്തകരും ഭരതകല തീയേറ്റേഴ്സിന് ആശംസകൾ നേരുകയുണ്ടായിരുന്നു.

ലോസ്റ്റ്‌ വില്ലയുടെ സോങ്ങും, പ്രമോഷണൽ വീഡിയോയും കാണുവാൻ താഴെ ലിങ്ക് അറ്റാച്ച് ചെയ്തിട്ടുണ്ട്.

ഭരതകല തീയേറ്റേഴ്സിന്റെ അടുത്ത നാടകം “ഇസബെൽ” ഒരുങ്ങിയിരിക്കുന്നു. അമേരിക്കയിലും, യു കെയിലും, ഐർലന്റിലും ഒരേസമയം പ്രദർശിപ്പിക്കാനാണ് അണിയറ പ്രവർത്തകർ ഉദ്ദേശിക്കുന്നത്. “ഇസബെൽ” ന്റെ കഥ, സംഭാഷണം സലിൻ ശ്രീനിവാസാണ്.

https://drive.google.com/file/d/1T5gOd24vUYS1VQc37T0xlM3

Print Friendly, PDF & Email

Leave a Comment

More News