കോട്ടയം/തൃശൂര്‍: വ്യാഴാഴ്ച കോട്ടയത്തും തൃശൂരുമായി അഞ്ച് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു. ഏറ്റുമാനൂര്‍ പേരൂര്‍ പള്ളിക്കുന്നില്‍ മീനച്ചിലാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു. പേരൂര്‍ ചെറുവാണ്ടൂര്‍ സ്വദേശി അമല്‍ (14), നവീന്‍ (13) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നോടെ പള്ളിക്കുന്ന കടവിലാണ് കുട്ടികള്‍ കുളിക്കാനിറങ്ങിയത്. പിന്നാലെ ഇരുവരും മുങ്ങിപ്പോവുകയായിരുന്നു. മൃതദേഹങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
ചാവക്കാട് ഒരുമനയൂര്‍ കഴുത്താക്കലിലാണ് മൂന്ന് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചത്. സൂര്യ(16), മുഹ്സിന് (16), വരുണ്‍(16) എന്നിവരാണ് മരിച്ചത്. രണ്ടുകുട്ടികളെ രക്ഷപ്പെടുത്തി. വ്യാഴാഴ്ച വൈകിട്ട് 5.45 ഓടെയാണ് അപകടം ഉണ്ടായത്. കഴുത്താക്കല് കായലില്‍ കുളിക്കാനായാണ് അഞ്ചു കുട്ടികള്‍ എത്തിയത്. കായലില്‍ ഇറങ്ങിയതിനിടെ കുട്ടികള്‍ ചെളിയില്‍ കുടുങ്ങുകയായിരുന്നു. സംഭവം അറിഞ്ഞെത്തിയ നാട്ടുകാര്‍ രണ്ടുകുട്ടികളെ രക്ഷപ്പെടുത്തി.