സണ്ണിവെയ്ല്‍: ഡാലസ് കോളജ് ട്രസ്റ്റി ബോര്‍ഡിലേക്കു മത്സരിക്കുന്ന മലയാളിയും സാമൂഹ്യ സാംസ്‌ക്കാരിക പ്രവര്‍ത്തകനുമായ ഡോ. സോജി ജോണിനെ വിജയിപ്പിക്കണമെന്ന അഭ്യര്‍ഥനയുമായി സണ്ണി വെയ്ല്‍ മേയറും മലയാളിയുമായ സജി ജോര്‍ജ് രംഗത്ത്. മേയ് 7ന് നടക്കുന്ന പൊതുതിരഞ്ഞെടുപ്പിന്റെ ഏര്‍ലി വോട്ടിങ് ഏപ്രില്‍ 25ന് ആരംഭിച്ചെങ്കിലും പോളിങ് വളരെ മന്ദഗതിയിലാണു നീങ്ങുന്നത്. മേയ് 3ന് ഏര്‍ലി വോട്ടിങ് സമാപിക്കും.സണ്ണിവെയ്ല്‍ ടൗണ്‍ ഹോളിലും സാക്‌സി സിറ്റി ഹാളിലും സൗത്ത് ഗാര്‍ലന്റ് ബ്രാഞ്ച് ലൈബ്രറിയിലും റോലറ്റ് സിറ്റി ഹാള്‍ അനക്‌സിലുമാണ് പോളിങ് സ്റ്റേഷനുകള്‍ ക്രമീകരിച്ചിരിക്കുന്നത്.
ഡാലസ് കോളജ് ട്രസ്റ്റി ബോര്‍ഡില്‍ ആകെ ഏഴ് അംഗങ്ങളാണ്. ഡാലസ് കൗണ്ടിയിലെ പ്രമുഖ കമ്മ്യൂണിറ്റി കോളജുകളായ ഈസ്റ്റ് ഫീല്‍ഡ് കോളജ് ഉള്‍പ്പെടുന്ന ഡിസ്ട്രിക്റ്റ് മൂന്നില്‍ നിന്നാണു സോജി ജനവിധി തേടുന്നത്.ട്രസ്റ്റി ബോര്‍ഡില്‍ ഒഴിവു വന്ന നാലു സ്ഥാനങ്ങളിലേക്കാണ് മേയ് 7 ന് തിരഞ്ഞെടുപ്പു നടക്കുന്നത്.
നിരവധി മലയാളി വിദ്യാര്‍ഥികള്‍ ഉള്‍പ്പെടുന്നുണ്ടെങ്കില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികളും ഇവിടെ പഠിക്കുന്നുണ്ട്. കോളജിന്റെ നടത്തിപ്പിനും ട്യൂഷന്‍ ഫീസ്, വിദേശ വിദ്യാര്‍ഥികള്‍ക്കുള്ള പ്രത്യേക ആനുകൂല്യം എന്നിവയെ കുറിച്ച് നിര്‍ണായക തീരുമാനമെടുക്കുന്ന ട്രസ്റ്റി ബോര്‍ഡില്‍ സോജി ജോണിന്റെ സാന്നിധ്യം അനിവാര്യമാണെന്നു മേയര്‍ സജി ജോര്‍ജ് പറഞ്ഞു. ഏര്‍ലി വോട്ടിങ്ങില്‍ തന്നെ എല്ലാവരും വോട്ടു ചെയ്തു സോജി ജോണിനെ വിജയിപ്പിക്കണമെന്നു അഭ്യര്‍ഥിച്ചു.