ലഖ്നൗ: ഉത്തർപ്രദേശിലെ ഗോരഖ്പൂർ-ഖജ്നി റോഡിൽ ഛാപിയയ്ക്ക് സമീപം വ്യാഴാഴ്ച പുലർച്ചെ അമിതവേഗതയിലെത്തിയ വാൻ നാലുപേരെ ഇടിച്ചു വീഴ്ത്തി, നാലുപേരും തല്‍ക്ഷണം മരിച്ചു. അപകടം നടന്നയുടനെ ഡ്രൈവര്‍ വാഹനമുപേക്ഷിച്ച് കടന്നുകളഞ്ഞു. വാൻ പോലീസ് കണ്ടുകെട്ടി. മരിച്ചവരിൽ മൂന്ന് പേർ ഉരുവ സ്വദേശിയും ഒരാള്‍ ഖനിപൂർ സ്വദേശിയുമാണ്.
സൈക്കിളിൽ പോവുകയായിരുന്ന ഖനിംപൂര്‍ സ്വദേശിയെയാണ് വാന്‍ ആദ്യം ഇടിച്ചത്. അതുകഴിഞ്ഞ് നിയന്ത്രണം വിട്ട വാന്‍ നടന്നുപോകുകയായിരുന്ന മറ്റു മൂന്നുപേരെ ഇടിക്കുകയായിരുന്നു എന്നാണ് വിവരം. വ്യാഴാഴ്ച ഉച്ചയോടെയാണ് മരിച്ചവരെ തിരിച്ചറിഞ്ഞത്.
വിവരമറിഞ്ഞ് പോലീസ് എത്തി എല്ലാവരേയും പ്രാദേശിക ആശുപത്രിയിലെത്തിച്ചെങ്കിലും നാലു പേരും മരിച്ചതായി ഡോക്ടർമാർ അറിയിച്ചു. ഗിദ പോലീസ് സ്റ്റേഷൻ പരിധിയിലെ ഖനിംപൂർ സ്വദേശിയായ രാജാറാം പാലിന്റെ മകൻ ബുദ്ധ്റാം ആണ് മരിച്ചത്. കാൽനടയായി പോയിരുന്നവര്‍ ഉരുവ മാർക്കറ്റിലെ ദുദ്രയിൽ താമസിക്കുന്ന സൂര്യനാഥ് മകൻ ബിപത്, സണ്ണി മകൻ രാം മിലൻ, ഹരിപ്രകാശ് മകൻ ലൗതു എന്നിവരാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
പോലീസ് വാൻ കണ്ടുകെട്ടിയിട്ടുണ്ട്. വാനിന്റെ നമ്പറിൽ നിന്ന് ഡ്രൈവറെയും ഉടമയെയും കുറിച്ചുള്ള വിവരങ്ങൾ പോലീസ് ശേഖരിച്ചുവരികയാണ്.