ആലുവയില്‍ യുവതി ട്രെയിനിന് മുന്നിലും സുഹൃത്ത് പുഴയിലും ചാടി ജീവനൊടുക്കി

ആലുവ: എറണാകുളത്ത് യുവതി ട്രെയിനിന് മുന്നിലും സുഹൃത്ത് പുഴയിലും ചാടി ജീവനൊടുക്കി. എറണാകുളം ആലുവയില്‍ വ്യാഴാഴ്ച രാത്രിയാണ് സംഭവം. ആലുവ കുഴിവേലിപ്പടി സ്വദേശി മഞ്ജു (42), ശ്രികാന്ത് (39) എന്നിവരാണ് മരിച്ചത്. ഇരുവരും പ്രണയത്തിലായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.മഞ്ജു ആലുവയിലെ ഗ്യാരേജിന് സമീപം ട്രെയിനിന് മുന്നില്‍ ചാടി മരിക്കുകയായിരുന്നു. മൂന്ന് മാസം മുന്‍പാണ് ഡ്രൈവറായ ശ്രീകാന്ത് മഞ്ജുവിന്റെ വീടിനടുത്ത് വാടകയ്ക്ക് താമസിക്കാനെത്തിയത്. പിന്നീട് ഇരുവരും പ്രണയത്തിലായി.

കഴിഞ്ഞ ദിവസം ഇവരുടെ പ്രണയം വീട്ടുകാര്‍ അറിഞ്ഞിരുന്നു. ശ്രീകാന്തിനെ ആലുവയിലേക്ക് വിളിച്ചു വരുത്തിയ മഞ്ജു, സംസാരിക്കുന്നതിനിടെ റെയില്‍ പാളത്തിലേക്ക് ചാടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പിന്നീട് ശ്രീകാന്ത് ഓട്ടോയില്‍ ആലുവ മാര്‍ത്താണ്ഡ വര്‍മ്മ പാലത്തില്‍ എത്തിയ ശേഷം പുഴയിലേക്ക് ചാടി ജീവനൊടുക്കി. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തിവരികയാണ്.

 

Print Friendly, PDF & Email

Leave a Comment

More News