തിരുവനന്തപുരം: കെഎസ്ഇബി സമരത്തിന് താല്‍ക്കാലിക പരിഹാരം. സ്ഥലം മാറ്റിയ ഉദ്യോഗസ്ഥര്‍ ശനിയാഴ്ച മുതല്‍ ജോലിയില്‍ തിരികെ പ്രവേശിക്കും. വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടിയും ഓഫീസേഴ്സ് അസോസിയേഷനും തമ്മിലുള്ള ചര്‍ച്ചയിലാണ് ധാരണയായത്. മേയ് അഞ്ചിന് വൈദ്യുതി മന്ത്രി തുടര്‍ചര്‍ച്ച നടത്തും. ഈ ചര്‍ച്ചയിലൂടെ പ്രശ്നങ്ങള്‍ എല്ലാം പരിഹരിക്കുമെന്ന് മന്ത്രി ഉറപ്പ് നല്‍കിയതായി അസോസിയേഷന്‍ വ്യക്തമാക്കി.
ഓഫീസേഴ്സ് അസോസിയേഷന്റെ ഭാരവാഹികളായ എം.ജി. സുരേഷ് കുമാര്‍, കെ. ഹരികുമാര്‍, ജാസ്മിന്‍ ബാനു എന്നിവരുടെ സ്ഥലംമാറ്റം പിന്‍വലിക്കുന്നതുവരെ പിന്നോട്ടില്ലെന്ന് നേതാക്കള്‍ പറഞ്ഞിരുന്നു. എന്നാല്‍ മന്ത്രിയില്‍ നിന്നും നേതാക്കള്‍ക്ക് ഉറപ്പ് ലഭിച്ച ശേഷം സമരത്തിന് താല്‍ക്കാലിക പരിഹാരമാകുകയായിരുന്നു. ഈ നേതാക്കള്‍ ശനിയാഴ്ച സ്ഥലംമാറ്റം ലഭിച്ച ഓഫീസുകളില്‍ ജോലിയില്‍ പ്രവേശിക്കും.