ന്യൂയോര്‍ക്ക്: സ്റ്റാറ്റന്‍ ഐലന്റ് സെന്റ് ജോര്‍ജ് മലങ്കര ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ ഇടവകയുടെ മധ്യസ്ഥനും കാവല്‍പിതാവുമായ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ നാമത്തിലുള്ള പ്രധാന തിരുനാള്‍ മെയ് 6,7 തീയതികളിലായി (വെള്ളി, ശനി) നടത്തപ്പെടുന്നു. നോര്‍ത്ത് – ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ സഖറിയാ മോര് നിക്കളാവോസ് തിരുമേനി മുഖ്യ കാര്‍മികത്വം വഹിക്കും. അനുഗ്രഹകരമായ പെരുന്നാള്‍ ശുശ്രൂഷകളില്‍ പങ്കെടുക്കുവാന്‍ ഏവരേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
മെയ് ആറാം തീയതി വെള്ളിയാഴ്ച വൈകുന്നേരം 6.30-ന് സന്ധ്യാപ്രാര്‍ത്ഥനയും, തുടര്‍ന്ന് 7.30-ന് സുവിശേഷ പ്രഘോഷണവും, ശനിയാഴ്ച രാവിലെ 8.30-ന് പ്രഭാത നമസ്കാരവും തുടര്‍ന്ന് 9.30-ന് വിശുദ്ധ കുര്‍ബാനയും നടക്കും. അഭിവന്ദ്യ സഖറിയാ മോര് നിക്കളാവോസ് മെത്രാപ്പോലീത്ത പ്രധാന കാര്‍മികത്വം വഹിക്കും. വിശുദ്ധ കുര്‍ബാനയ്ക്കുശേഷം 11 മണിക്ക് ആഘോഷമായ പ്രദക്ഷിണം, ആശീര്‍വാദം, നേര്‍ച്ചവിളമ്പ് എന്നിവയാണ് ഇതര ചടങ്ങുകള്‍.
ഇടവക വികാരി വെരി റവ.ഫാ. പൗലോസ് ആദായി കോര്‍എപ്പിസ്കോപ്പയുടെ നേതൃത്വത്തില്‍ ഏബ്രഹാം ഈപ്പന് (സെക്രട്ടറി), ബാബു ദാനിയേല്‍ (ട്രഷറര്‍) എന്നിവരുള്‍പ്പെട്ട കമ്മിറ്റി പെരുന്നാള്‍ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു. ഈപ്പന് തോമസ്, ജോസി മാത്യു, ഷോണ്‍ ഏബ്രഹാം എന്നിവരാണ് ഈവര്‍ഷത്തെ പെരുന്നാള്‍ കോര്‍ഡിനേറ്റര്‍മാര്‍.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ഏബ്രഹാം ഈപ്പന് (സെക്രട്ടറി) 718 431 5887, ബാബു ദാനിയേല്‍ (ട്രഷറര്‍) 347 729 4295, ഈപ്പന് തോമസ്, 917 678 7468, ജോസി മാത്യു 347 308 3096, ഷോണ്‍ ഏബ്രഹാം 347 749 2922 (കോഓര്‍ഡിനേറ്റര്‍മാര്‍).