ന്യൂയോർക്ക്: ഈസ്റ്റ് മെഡോ സ്‌കൂള്‍ ഡിസ്ട്രിക്റ്റ് ബോര്‍ഡ് ഓഫ് എഡ്യൂക്കേഷനിലേക്കുള്ള തന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് പിന്തുണ അഭ്യര്‍ത്ഥിച്ച് സ്ഥാനാർത്ഥി ജെന്‍സണ്‍ അമ്പാച്ചന്‍. ബോര്‍ഡിന്റെ തീരുമാനങ്ങള്‍ നടപ്പിലാക്കാനുള്ള ഈ പ്രക്രിയയില്‍ രക്ഷിതാക്കളും മുഴുവന്‍ സമൂഹവും ഭാഗഭാക്കാവണമെന്നും അതുവഴി വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുവാന്‍ സഹായിക്കണമെന്നും ജെന്‍സണ്‍ അഭ്യര്‍ത്ഥിച്ചു. ഇതുവരെ നല്‍കിയ സഹകരണത്തിനും പിന്തുണയ്ക്കും സമൂഹത്തെ സേവിക്കാന്‍ നല്‍കിയ ഈ അവസരത്തിനും താന്‍ നന്ദി പറയുന്നുവെന്നും ജെന്‍സന്‍ പറഞ്ഞു. മെയ് 17നാണ് ഇലക്ഷന്‍.
കുടിയേറ്റക്കാരുടെ മകനെന്ന നിലയില്‍, നല്ല വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം തന്റെ മാതാപിതാക്കള്‍ തന്നോട് ഊന്നിപ്പറഞ്ഞിട്ടുണ്ടെന്നും യാഥാര്‍ത്ഥ്യബോധമുള്ളതും കൂടുതല്‍ മെച്ചപ്പെട്ടതുമായ അക്കാദമിക്, സാമൂഹിക, അന്തരീക്ഷം അത്യാവശ്യമാണെന്ന് താന്‍ ശക്തമായി വിശ്വസിക്കുന്നുവെന്നും ജെന്‍സന്‍ പറയുന്നു.
കഴിഞ്ഞ 14 വര്‍ഷമായി ജെന്‍സണ്‍ അമ്പാച്ചനും കുടുംബവും ഈസ്റ്റ് മെഡോ സ്‌കൂള്‍ ഡിസ്ട്രിക്റ്റില്‍ താമസിച്ചു വരികയാണ്. സ്റ്റോണിബ്രൂക്ക് യൂണിവേഴ്സിറ്റിയില്‍ നിന്ന് നിയമത്തില്‍ ബിരുദം നേടിയ അദ്ദേഹം പൊതുസേവനത്തില്‍ മാതാപിതാക്കളുടെ മാതൃക പിന്തുടര്‍ന്ന് നിലവില്‍ അറ്റോര്‍ണിയായി പ്രാക്ടീസ് ചെയ്യുകയാണ്. ന്യൂയോര്‍ക്ക് സ്റ്റേറ്റ് അറ്റോര്‍ണി ജനറല്‍ ഓഫീസിലും വിവിധ ന്യൂയോര്‍ക്ക് സിറ്റി ഏജന്‍സികളിലും ജോലി ചെയ്തിട്ടുണ്ട്.
2020-ല്‍ നാസാ കൗണ്ടി ലെജിസ്ലേച്ചര്‍ ഏഷ്യന്‍ അമേരിക്കന്‍ അഫയേഴ്‌സ് കൗണ്‍സിലിന്റെ നാസൗ കൗണ്ടി ഓഫീസിലേക്ക് നിയമിച്ചിരുന്നു. സമൂഹത്തെ സേവിക്കുക എന്ന ലക്ഷ്യത്തോടെ അടുത്തിടെ സ്വന്തമായി നിയമപരിശീലനം ആരംഭിച്ചു. ഭാര്യ: ജോയ്‌ലിന്‍, മക്കള്‍: അവ, ആരോമല്‍ (ഇരുവരും ഡബ്ല്യുടി ക്ലാര്ക് സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ്.)