തിരുവനന്തപുരം: സോളാര്‍ കേസ് അന്വേഷിക്കുന്ന അന്വേഷണ സംഘം മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ തെളിവെടുപ്പ് നടത്തി. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരായ പീഡനപരാതിയിലാണ് പരാതിക്കാരിയുമായി നേരിട്ടെത്തി തെളിവെടുപ്പ് നടത്തുന്നത്. സോളാര്‍ അഴിമതി കേസുമായി ബന്ധപ്പെട്ട് ആറ് പീഡന പരാതികളിലാണ് സിബിഐ സംഘം അന്വേഷണം നടത്തുന്നത്. ഓരോ പരാതികളും ഓരോ സംഘമാണ് പരിശോധിക്കുന്നത്. ഇപ്പോള്‍ ഉമ്മന്‍ചാണ്ടിക്കെതിരേയുള്ള പരാതിയുടെ തെളിവെടുപ്പിനായാണ് സിബിഐ സംഘം ക്ലിഫ് ഹൗസില്‍ എത്തിയിരിക്കുന്നത്. പ്രത്യേക അനുമതി വാങ്ങിയതിന് ശേഷമാണ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ തെളിവെടുപ്പ് നടക്കുന്നത്.
2013-ല്‍ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ക്ക് രേഖാമൂലം ഉന്നയിച്ച കത്തിലാണ് ഉമ്മന്‍ചാണ്ടിക്കെതിരേയുള്ള പീഡന ആരോപണം. ഏപ്രില്‍ അഞ്ചിന് എംഎല്‍എ ഹോസ്റ്റലിലും ഹൈബി ഈഡനെതിരായ പീഡന പരാതിയില്‍ സിബിഐ പരാതിക്കാരിയുമായെത്തി തെളിവെടുപ്പ് നടത്തിയിരുന്നു…