വാണിജ്യ വ്യപാര വിഷയങ്ങളിൽ ഗൗരവമായ ചർച്ചകൾക്കും, വിപണന-വില്പന സാധ്യതകളെ കുറിച്ച് അറിവ് പങ്കുവെക്കുന്നതിനുമായി ഫോമാ രാജ്യാന്തര വാണിജ്യ സംഗമം സംഘടിപ്പിക്കുന്നു. എംപവർ കേരള എന്ന് നാമകരണം ചെയ്യപ്പെട്ട സമ്മേളനം കൊച്ചി ബോൾഗാട്ടിയിലെ ഗ്രാന്റ് ഹയാത്തിൽ നടക്കും. സമ്മേളനം പ്രമുഖ വ്യവസായിയും, നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പങ്കാളിയുമായ പത്മശ്രീ എം.എ. യൂസഫലി ഉദ്ഘാടനം ചെയ്യും. അന്നേദിവസം തന്നെ നടക്കുന്ന സമാപന സമ്മേളനം പൊതുമരാമത്തു-ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.
കൂടാതെ വാണിജ്യ-വ്യപാര മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രമുഖ വ്യവസായികളായ ജോയ് ആലുക്കാസ്, ജോർജ്ജ് ജേക്കബ് മുത്തൂറ്റ്, ടി.എസ് പട്ടാഭിരാമൻ, വി.കെ.മാത്യുസ്, ഗോകുലം ഗോപാലൻ, വി.പി.നന്ദകുമാർ, സാബു ജേക്കബ്, ഡോക്ടർ വിജു ജേക്കബ് സിന്തൈറ്റ്, എ വി.അനൂപ്, പ്രവീഷ് കുഴിപ്പള്ളി, പ്രിൻസൺ ജോസ്, അമേരിക്കൻ വ്യവസായികളായ എയ്റോ കൺട്രോൾ സി.ഇ ഓ ജോൺ ടൈറ്റസ്,ഹാനോവർ ബാങ്ക് ഡയറക്ടർ വർക്കി എബ്രഹാം എന്നിവർ ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുത്തു പ്രഭാഷണം നടത്തും. സമ്മേളാനന്തരം ഫോമയുടെ ബിസിനസ്സ്മാൻ ഓഫ് ദ ജനറേഷൻ അവാർഡ് പത്മശ്രീ യൂസഫലിക്ക് നൽകും.
ഇരുന്നൂറു ക്ഷണിക്കപ്പെട്ട പ്രതിനിധികളാണു സമ്മേളനത്തിൽ പങ്കെടുക്കുക. ഉച്ചഭക്ഷണത്തിനു ശേഷം സാങ്കേതിക മാറ്റവും & ഡിജിറ്റലൈസേഷനും കോവിദാനന്തര ലോകത്തിലെ നൂതന വ്യവസായ സാദ്ധ്യതകൾ (Technological Change & Digitalization and Innovative business opportunities in the post-COVID ) .എന്ന വിഷയത്തിൽ ഐ.ടി.പാർക്ക് കേരള സി.ഇ .ഓ ജോൺ എം.ജോൺ മുഖ്യ പ്രഭാഷണം നടത്തും. കേരള സർവകലാശാല ഡിജിറ്റൽ സയൻസ് വിഭാഗം വൈസ് ചാൻസലർ ശ്രീ സജി ഗോപിനാഥ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി ഡോക്ടർ കെ.എം.അബ്രാഹം ഐ.എ .എസ് മുഖ്യാതിഥിയായിരിക്കും. ഐ ബി എസ് സോഫ്റ്റ്വെയർ സർവീസസ് സ്ഥാപകനും ചെയർമാനുമായ വി.കെ.മാത്യുസ് വിഷയത്തെ അധികരിച്ചു സംസാരിക്കും.
ഇസാഫ് ബാങ്ക് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ പോൾ തോമസ്, വികെഎൽ ഹോൾഡിംഗിന്റെയും അൽ നമാൽ ഗ്രൂപ്പിന്റെയും അദ്ധ്യക്ഷൻ ഡോക്ടർ വർഗ്ഗീസ് കുര്യൻ, എബിഎൻ കോർപ്പറേഷൻ വൈസ് ചെയർമാൻ ജെ.കെ.മേനോൻ, ഫോമാ ജനറൽ സെക്രട്ടറി ടി.ഉണ്ണികൃഷ്ണൻ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.
തുടർന്ന് വി-ഗാർഡ് ഗ്രൂപ്പുകളുടെ ചെയർമാനും സിഇഒയുമായ കൊച്ചൗസേഫ് ചിറ്റിലപ്പള്ളി മുഖ്യാതിഥിയായി പങ്കെടുക്കുന്ന ചടങ്ങിൽ അടിസ്ഥാന സൗകര്യങ്ങൾ വിനോദ സഞ്ചാര മേഖല എങ്ങിനെ വികസിപ്പിക്കുന്നുവെന്നും, സംസ്ഥാനത്തിൽ ചെറുകിട വ്യാപാര വ്യവസായ സംരംഭകർക്കുള്ള അവസരങ്ങളും വെല്ലുവിളികളും (How Tourism develops the Infrastructures of our State/ Opportunities and Challenges for Entrepreneurship and Small Business owners in Kerala) എന്ന വിഷയത്തിൽ കേരള ടൂറിസം വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി വേണു വാസുദേവൻ ഐ.എ .എസ് മുഖ്യ പ്രഭാഷണം നടത്തും. പ്രഭാഷണ ചടങ്ങിൽ നോർക്ക റസിഡന്റ് ചെയർമാൻ ശ്രീ പി ശ്രീരാമകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും.
വിശിഷ്ടാതിഥികളായി : സിജിഎച്ച് എർത്ത് ഗ്രൂപ്പ് ഓഫ് ഹോട്ടലുകളുടെ ഡയറക്ടറും സഹസ്ഥാപകനുമായ ജോസ് ഡൊമിനിക്, അസറ്റ് ഹോംസ് സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ ശ്രീ. വി. സുനിൽ കുമാർ, സഫാരി ടിവി മാനേജിംഗ് ഡയറക്ടർ സന്തോഷ് ജോർജ് കുളങ്ങര, എയർ ട്രാവൽ എന്റർപ്രൈസസ് ഇന്ത്യയുടെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഇ.എം നജീബ്, അംബിക കൺസ്ട്രക്ഷൻസ് ആൻഡ് കോൺട്രാക്ടർസ് സി.ഇ.ഒ, ശ്രീ. പ്രവീഷ് കുഴിപ്പള്ളി, പ്രിൻസ് ജ്വല്ലറിയുടെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ശ്രീ. പ്രിൻസൺ ജോസ്, ഫോമയുടെ ട്രഷറർ ട്രഷറർ
ശ്രീ. തോമസ് ടി ഉമ്മൻ എന്നിവർ പങ്കെടുക്കും.
വൈകിട്ട് നാലുമണിക്ക് നടക്കുന്ന സമാപന സമ്മേളനം ബഹുമാന്യ വിനോദ സഞ്ചാര, മരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. ആരാധ്യനായ കൊച്ചി മേയർ അഡ്വ:എം.അനിൽകുമാർ, എം.പി.ഹൈബി ഈഡൻ, വൈപ്പിൻ എം.എൽ.എ കെ.എൻ.ഉണ്ണികൃഷ്ണൻ, കേരള വിനോദ സഞ്ചാര വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോക്ടർ വേണു വാസുദേവൻ, എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ഉല്ലാസ് തോമസ്, നോർക്ക റെസിഡന്റ് ചെയർമാൻ പി.ശ്രീരാമകൃഷ്ണൻ എന്നിവർ പങ്കെടുക്കും.ഫോമാ ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട് നന്ദി പ്രകാശനം നിർവഹിക്കും.
എറിക് ഷൂ സ്ഥാപനമാണ് പരിപാടിയുടെ പ്രായോജകർ.
ഫോമയുടെ തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന കേരള കൺവൻഷന്റെ ഭാഗമായാണ് എംപവർ കേരള കൊച്ചിയിൽ നടക്കുന്നത്. വ്യവസായികളെ സഹായിക്കുന്നതിനും, മാർഗ്ഗ നിർദ്ദേശങ്ങൾ നൽകുന്നതിനായി ഫോമായുടെ കീഴിലുള്ള ബിസിനസ്സ് ഫോറത്തിന്റെ ഉദ്ദേശ ലക്ഷ്യങ്ങളിൽ ഊന്നിയാണ് വാണിജ്യ-വ്യവസായ സംഗമം സംഘടിപ്പിക്കുന്നത്. ഫോമാ ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട് ആണ് വാണിജ്യ-വ്യവസായ സംഗമത്തിന്റെ ചെയർമാൻ. സമ്മേളനം വിജയപ്രദമാക്കണമെന്ന് ഫോമാ പ്രസിഡന്റ് അനിയൻ ജോർജ്ജ്, ജനറൽ സെക്രട്ടറി ടി.ഉണ്ണികൃഷ്ണൻ, ട്രഷറർ, തോമസ് ടി.ഉമ്മൻ, വൈസ് പ്രസിഡന്റ് പ്രദീപ് നായർ, ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറർ ബിജു തോണിക്കടവിൽ,എന്നിവർ അഭ്യർത്ഥിച്ചു.