തൃക്കാക്കരയിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി നിര്‍ണ്ണയം അനിശ്ചിതത്വത്തില്‍; ചര്‍ച്ചകള്‍ തുടങ്ങിയിട്ടേ ഉള്ളൂ എന്ന് പി രാജീവ്

എറണാകുളം: തൃക്കാക്കരയിലെ ഇടത് സ്ഥാനാർത്ഥിയെ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് മന്ത്രി പി രാജീവ്. സ്ഥാനാർത്ഥിയെ കുറിച്ചുള്ള ചർച്ചകൾ ആരംഭിക്കാനിരിക്കുകയാണെന്നും തീരുമാനമായാൽ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനാർത്ഥി പ്രഖ്യാപനം ഇന്ന് നടക്കില്ലെന്നും മന്ത്രി അറിയിച്ചു.

വിജയിക്കാൻ സാധ്യതയുള്ള സ്ഥാനാർത്ഥിയെ ഉടൻ പ്രഖ്യാപിക്കും. പ്രഖ്യാപനവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നും, മണ്ഡലം മികച്ച നേട്ടം കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു. ഇടതുമുന്നണി സ്ഥാനാർത്ഥിയെ ഔദ്യോഗികമായി ഉടൻ പ്രഖ്യാപിക്കുമെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ പറഞ്ഞിരുന്നു.

സ്ഥാനാർഥിയെ നിശ്ചയിച്ചെന്ന തരത്തിൽ വാർത്ത നൽകുന്നത് ശരിയല്ലെന്നും, അറിയാത്തത് സ്ഥാപിക്കാനാണ് മാധ്യമങ്ങൾ ശ്രമിക്കുന്നതെന്നും ഇപി ജയരാജൻ കുറ്റപ്പെടുത്തി. സി.പി.എം ജില്ലാ കമ്മിറ്റി അംഗം കെ.എസ്.അരുൺകുമാറിനെ ഇടതുമുന്നണി സ്ഥാനാർഥിയാക്കാൻ സി.പി.എം ധാരണയായതായി റിപ്പോർട്ടുകളുണ്ടായിരുന്നു.

പി.ടി തോമസിന്‍റെ ഭാര്യ ഉമ തോമസിനെ യുഡിഎഫ് സ്ഥാനാര്‍ഥിയായി നേരത്തേ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, ബിജെപി സ്ഥാനാർഥിയായി എ.എൻ രാധാകൃഷ്‌ണനെയാണ് പരിഗണിക്കുന്നത്.

Print Friendly, PDF & Email

Leave a Comment

More News