കാൺപൂരിലെ അനധികൃത മദ്രസയിലും ബുള്‍ഡോസര്‍ കയറിയിറങ്ങി; യോഗി സർക്കാരിന്റെ ബോധപൂർവമായ നടപടിയെന്ന് പ്രിൻസിപ്പൽ

ലഖ്‌നൗ: ഉത്തർപ്രദേശിലെ കാൺപൂരിൽ അനധികൃത മദ്രസയും യോഗി സർക്കാർ ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചു നിരത്തി. ഘടമ്പൂരിലെ ഇസ്‌ലാമിയ മദ്രസ സർക്കാർ ഭൂമിയിലാണ് നിർമിച്ചിരിക്കുന്നതെന്നാണ് ആരോപണം. ബുധനാഴ്ച എസ്ഡിഎം അനൂപ് ചൗധരിയുടെ നേതൃത്വത്തിൽ കനത്ത പോലീസ് സന്നാഹത്തോടെയാണ് ഇടിച്ചു നിരത്തല്‍ ആരംഭിച്ചത്.

അതിനിടയിൽ, ഈ ഭൂമി തങ്ങളുടെ സ്വന്തമാണെന്ന് മദ്രസയിലെ പ്രിൻസിപ്പൽ പറഞ്ഞെങ്കിലും അദ്ദേഹത്തിന്റെ വാദങ്ങളൊന്നും ഭരണകൂടം അംഗീകരിച്ചില്ല.

കാൺപൂരിൽ സർക്കാർ ഉത്തരവനുസരിച്ച് ഭൂമാഫിയ വിരുദ്ധ കാമ്പെയ്‌നിന് കീഴിൽ, ബുധനാഴ്ച ഉച്ചയ്ക്ക് എസ്ഡിഎം ഘതംപൂർ ആയുഷ് ചൗധരി, പോലീസ് ഓഫീസർ സുശീൽ കുമാർ ദുബെ, ഇൻസ്‌പെക്ടർ ഇൻ ചാർജ് ഘതംപൂർ എസ് കെ സിംഗ് എന്നിവർ മദ്രസ ബുൾഡോസർ ചെയ്തു. കനത്ത പോലീസ് സന്നാഹത്തോടെയായിരുന്നു നടപടി. ഗജ്‌നർ റോഡിലാണ് ഇസ്ലാമിയ സ്ഥിതി ചെയ്യുന്നത്.

പൊളിക്കുമെന്ന പ്രചാരണം മൂലം വൻ ജനാവലി സ്ഥലത്ത് തടിച്ചുകൂടിയിരുന്നു. സ്ഥലത്ത് നിലയുറപ്പിച്ച പോലീസ് എല്ലാവരെയും മദ്രസയ്ക്ക് പുറത്ത് ആക്കുകയും ഇവിടെ പഠിക്കുന്ന കുട്ടികളോട് മദ്രസയിൽ നിന്ന് മാറിനിൽക്കാൻ ആവശ്യപ്പെടുകയും ചെയ്തു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഹെഡ് മാസ്റ്റർ ഇന്റസാർ അഹമ്മദ് നോട്ടീസ് നൽകാതെയാണ് പൊളിക്കൽ നടപടി സ്വീകരിച്ചതെന്നാരോപിച്ച് ശക്തമായി പ്രതിഷേധിച്ചു. എന്നാൽ, അപ്പോഴേക്കും എല്ലാം അവസാനിച്ചിരുന്നു.

അതിനിടെ മദ്രസയിലുള്ളവരും പോലീസുകാരുമായി വാക്കേറ്റവും ഉണ്ടായി. ഭൂമാഫിയ വിരുദ്ധ സ്‌ക്വാഡ് പൊളിക്കൽ നടപടി സ്വീകരിച്ച സ്ഥലം എന്റെ സ്വകാര്യ ഭൂമിയാണെന്നാണ് ഇന്റസാർ അഹമ്മദ് ആരോപിക്കുന്നത്. തന്റെ മുന്നിൽ വെച്ച് വീണ്ടും അളക്കാൻ ആവശ്യപ്പെട്ടു.

Print Friendly, PDF & Email

Leave a Comment

More News