ന്യൂഡൽഹി: ജെയിൻ ഇന്റർനാഷണൽ ട്രേഡ് ഓർഗനൈസേഷന്റെ ‘ജിറ്റോ കണക്റ്റ് 2022’ ന്റെ ഉദ്ഘാടന സെഷനിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വീഡിയോ കോൺഫറൻസിംഗിലൂടെ സംസാരിക്കുമെന്ന് പിഎംഒ പ്രസ്താവനയിൽ അറിയിച്ചു.
‘JITO കണക്ട് 2022’ ന്റെ ആദ്യ സെഷൻ മെയ് 6 വെള്ളിയാഴ്ച രാവിലെ 10:30 ന് വീഡിയോ കോൺഫറൻസിംഗിലൂടെ നടക്കും”, പ്രസ്താവനയിൽ പറയുന്നു.
ജെയിന്‍ ഇന്റർനാഷണൽ ട്രേഡ് ഓർഗനൈസേഷൻ (JITO) ലോകമെമ്പാടുമുള്ള ജെയിനരെ ഒരുമിച്ച് ബന്ധിപ്പിക്കുന്ന ഒരു ബഹുരാഷ്ട്ര സംഘടനയാണ്. മ്യൂച്വൽ നെറ്റ്‌വർക്കിംഗിനും വ്യക്തിഗത കണക്ഷനുകൾക്കുമായി ഒരു പ്ലാറ്റ്ഫോം വാഗ്ദാനം ചെയ്തുകൊണ്ട് ബിസിനസിനെയും വ്യവസായത്തെയും സഹായിക്കാനുള്ള ശ്രമമാണ് ‘ജിറ്റോ കണക്റ്റ്’ എന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് (പിഎംഒ) പ്രസ്താവനയിൽ പറയുന്നു.
മെയ് 6 മുതൽ 8 വരെ പൂനെയിലെ ഗംഗാധാം അനെക്‌സിൽ നടക്കുന്ന മൂന്ന് ദിവസത്തെ പരിപാടിയാണ് ‘JITO കണക്ട് 2022’, കൂടാതെ ബിസിനസ്, സാമ്പത്തിക വിഷയങ്ങളിൽ നിരവധി സെമിനാറുകൾ ഉണ്ടായിരിക്കുമെന്നും പ്രസ്താവനയിൽ പറയുന്നു.