പുതിന വേനൽക്കാലത്ത് ഏറ്റവും ഗുണകരമാണെന്ന് കണക്കാക്കപ്പെടുന്നു. മാത്രമല്ല, അതിന്റെ രുചിയും ഔഷധ ഗുണങ്ങളും കൊണ്ട് എപ്പോൾ വേണമെങ്കിലും ഉപയോഗിക്കാം, എന്നാല്‍, തണുപ്പിക്കൽ ഗുണങ്ങൾ കാരണം വേനൽക്കാലത്ത് ഇത് പ്രത്യേകിച്ചും പ്രയോജനകരമാണ്. വേനൽക്കാലത്താണ് ഇത് ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്നത്. വേനൽക്കാലത്ത് പുതിന കഴിക്കുന്നതിന്റെ ഗുണങ്ങളെന്തൊക്കെയാണെന്ന് അറിയാം:
* വയറിലെ ചൂട് കുറയ്ക്കാൻ പുതിനയുടെ ഉപയോഗം ഏറെ ഗുണം ചെയ്യും. കൂടാതെ, വയറുമായി ബന്ധപ്പെട്ട മറ്റ് പ്രശ്നങ്ങളിൽ നിന്നും ഇത് പെട്ടെന്ന് ആശ്വാസം നൽകുന്നു.
* പകൽ മുഴുവൻ പുറത്ത് തങ്ങുന്നവർ കാല് പൊള്ളുന്നതായി പരാതിപ്പെടാറുണ്ട്. ഇതിനായി ഫ്രിഡ്ജിൽ സൂക്ഷിച്ചിരിക്കുന്ന
പുതിന അരച്ച് കാലിൽ പുരട്ടിയാൽ പെട്ടെന്ന് ആശ്വാസം ലഭിക്കും.
* ഉണങ്ങിയതോ നനഞ്ഞതോ ആയ പുതിന, മോര്, തൈര്, പച്ചമാങ്ങയുടെ നീര് എന്നിവയിൽ കലർത്തുന്നത് വയര്‍ എരിച്ചില്‍ ഇല്ലാതാക്കുകയും തണുപ്പ് നൽകുകയും ചെയ്യുന്നു. കൂടാതെ ചൂട്, കാറ്റ്, ചൂട് കാറ്റ് എന്നിവയിൽ നിന്നുള്ള സംരക്ഷണവും നല്‍കും.
* ടോൺസിലില് നിന്നുണ്ടാകുന്ന നീർവീക്കം നിങ്ങളെ വിഷമിപ്പിക്കുന്നുണ്ടെങ്കിൽ, പുതിന നീര് വെള്ളത്തിൽ കലർത്തി കുലുക്കൊഴിയുക.
* വേനൽക്കാലത്ത് ദിവസവും പുതിന ചട്ണി കഴിക്കുന്നത് ആരോഗ്യപരമായ പല ഗുണങ്ങളും നൽകുന്നു. പുതിന, കുരുമുളക്, കായം, കല്ലുപ്പ്, ഉണങ്ങിയ മുന്തിരി, ജീരകം, ഉണങ്ങിയ ഈന്തപ്പഴം എന്നിവ ചേർത്ത് ചട്ണിയുണ്ടാക്കി കഴിക്കുക. ഈ ചട്ണി ആമാശയത്തിലെ പല രോഗങ്ങളെയും തടയുന്നു.
* പുതിന, ഇഞ്ചി എന്നിവയുടെ നീര് അൽപം തേനിൽ കലർത്തി നക്കിയാൽ ചുമ മാറും. കൂടാതെ, ഇടയ്ക്കിടെയുള്ള ഇക്കിളുകള്‍ നിങ്ങളെ അലട്ടുന്നുണ്ടെങ്കിൽ പുതിനയില്‍ പഞ്ചസാര കലർത്തി പതുക്കെ ചവയ്ക്കുക.
* പുതിനയില അരച്ച് പുരട്ടിയാൽ പല തരത്തിലുള്ള ത്വക്ക് രോഗങ്ങളും ഇല്ലാതാകും. മുറിവുണക്കുന്നതിനും ഇത് ഉത്തമമാണ്. ഇത് കൂടാതെ വേനൽ കാലത്ത് ഇതിന്റെ പേസ്റ്റ് മുഖത്ത് പുരട്ടിയാൽ ചർമ്മത്തിലെ ചൂട് ഇല്ലാതാവുകയും മുഖം ഫ്രഷ് ആയി മാറുകയും ചെയ്യും.
* പുതിനയുടെ സ്ഥിരമായ ഉപയോഗം മഞ്ഞപ്പിത്തം പോലുള്ള രോഗങ്ങളിൽ നിന്ന് നിങ്ങളെ സംരക്ഷിക്കും. മൂത്രാശയ സംബന്ധമായ രോഗങ്ങൾക്കും പുതിനയിലയുടെ ഉപയോഗം വളരെ ഗുണം ചെയ്യും. പുതിനയില അരച്ച് വെള്ളവും നാരങ്ങാനീരും ചേർത്ത് കുടിക്കുന്നത് ശരീരത്തിന്റെ ആന്തരിക ശുദ്ധീകരണത്തിന് സഹായിക്കും.
സമ്പാദക: ശ്രീജ
STATUTORY WARNING/DISCLAIMER: Before taking any medications, over-the-counter drugs, supplements or herbs, consult a physician for a thorough evaluation. Malayalam Daily News does not endorse any medications, vitamins or herbs. A qualified physician should make a decision based on each person’s medical history and current prescriptions. The medication summaries provided do not include all of the information important for patient use and should not be used as a substitute for professional medical advice. The prescribing physician should be consulted concerning any questions that you have. Never disregard or delay seeking professional medical advice or treatment because of something you have read on this website.