തിരുവനന്തപുരത്ത് ആരോഗ്യപ്രവര്‍ത്തകര്‍ 800 കിലോയോളം അഴുകിയ മത്സ്യം പിടികൂടി നശിപ്പിച്ചു

തിരുവനന്തപുരം: നെയ്യാറ്റിൻകര കാരക്കോണത്ത് ആരോഗ്യ പ്രവർത്തകർ 800 കിലോയോളം അഴുകിയ മീൻ പിടിച്ചെടുത്ത് കുഴിച്ച് മൂടി. തമിഴ്നാട് അതിർത്തിയോടു ചേര്‍ന്നുള്ള പ്രദേശത്തെ വഴിയോര കച്ചവടക്കാരാണ് കേടായ മത്സ്യം വിറ്റിരുന്നത്. പുഴുവരിച്ച മത്സ്യമാണ് വില്‍ക്കുന്നതെന്ന നാട്ടുകാരുടെ പരാതിയെ തുടർന്നാണ് പരിശോധന നടത്തിയത്. രാസവസ്തുക്കൾ പ്രയോഗിച്ച മത്സ്യത്തിന് ഒരു മാസത്തെ പഴക്കമുണ്ടെന്ന് സംശയിക്കുന്നതായി ആരോഗ്യ ഉദ്യോഗസ്ഥർ പറഞ്ഞു.

കുന്നത്തുകാല്‍ പഞ്ചയത്തില്‍ തമിഴ്‌നാട് കേരള അതിര്‍ത്തി പ്രദേശമായ കൂനന്‍ പനയിലാണ് റോഡരികിലായി അഴുകിയ മത്സ്യ കച്ചവടം നടന്നത്. മീന്‍ വാങ്ങി വീട്ടിലെത്തിയപ്പോള്‍ അവയില്‍ നിന്ന് പുഴുക്കള്‍ പുറത്തേക്ക് വരുന്നത് കണ്ടാണ് ആരോഗ്യ വകുപ്പിനെ വിവരം അറിയിച്ചത്. തുടര്‍ന്ന് ആരോഗ്യ വകുപ്പ് പരിശോധന നടത്തിയപ്പോള്‍ ഏകദേശം ഒരു മാസം പഴക്കമുള്ള മത്സ്യമാണെന്നും രാസവസ്തു ഉപയോഗിച്ചിട്ടുണ്ടെന്നും കണ്ടെത്തി.

Print Friendly, PDF & Email

Leave a Comment

More News