പഞ്ചാബിലെ മൊഹാലിയിൽ പോലീസ് ഇന്റലിജൻസ് ഹെഡ്ക്വാർട്ടേഴ്‌സിന് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് പുതിയ വിവരങ്ങള്‍. നിരോധിത സംഘടനയായ സിഖ് ഫോർ ജസ്റ്റിസ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതായാണ് റിപ്പോർട്ട്. തിങ്കളാഴ്ച, പോലീസ് ഓഫീസിന് നേരെ റോക്കറ്റ് പ്രൊപ്പൽഡ് ഗ്രനേഡ് (ആർപിജി) ആക്രമണം നടത്തി കെട്ടിടത്തിന് കേടുപാടുകൾ സംഭവിച്ചിരുന്നു. ഇതിന് പിന്നാലെ ചൊവ്വാഴ്ച പൊലീസ് അന്വേഷണം ഊർജിതമാക്കിയതോടെയാണ് ആക്രമണത്തിന് പാക്കിസ്താനുമായി ബന്ധമുണ്ടെന്ന വാർത്തകൾ പുറത്തുവന്നത്.
റിപ്പോർട്ട് അനുസരിച്ച്, സ്ഥിരീകരിക്കാത്ത ശബ്ദ സന്ദേശത്തിലൂടെ ആക്രമണത്തിന്റെ ഉത്തരവാദിത്തം സംഘടന ഏറ്റെടുത്തു. എസ്‌എഫ്‌ജെയുടെ ഗുർപത്വന്ത് സിംഗ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് അയച്ച ശബ്ദ സന്ദേശം പരിശോധിച്ചതായി പോലീസ് പറയുന്നു. അന്വേഷണത്തിൽ 18-20 പ്രതികളെ പിടികൂടിയിട്ടുണ്ടെന്ന് മൊഹാലി എസ്‌എസ്‌പി വിവേക് ഷീൽ സോണി പറഞ്ഞു.
ആർപിജി ആക്രമണത്തിന് ഒരു ദിവസത്തിന് ശേഷം ചൊവ്വാഴ്ച മൊഹാലിയിൽ പോലീസ് അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നു. നിലവിൽ ആസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന മൂന്ന് മൊബൈൽ ടവറുകളിൽ നിന്ന് 6,000 മുതൽ 7,000 വരെ മൊബൈൽ ഡാറ്റ ഡംപുകൾ പരിശോധിച്ച് കൂടുതൽ സൂചനകൾ ശേഖരിക്കുന്നുണ്ട്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ സ്വിഫ്റ്റ് കാറാണോ ആർപിജി ആക്രമണത്തിന് ഉപയോഗിച്ചതെന്ന് പൊലീസ് സംശയിക്കുന്നു.
അന്വേഷണം വേഗത്തിലാക്കാൻ എൻഐഎയും എൻഎസ്ജിയും സൈന്യവും കെട്ടിടത്തിൽ പരിശോധന നടത്തി. ചൊവ്വാഴ്ച ഡിജിപി വികെ ഭാവ്ര സംസ്ഥാന ഇന്റലിജൻസ് ഉദ്യോഗസ്ഥരുമായും എസ്എസ്പി സോണിയുമായും മറ്റ് ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തി. അന്വേഷണം പുരോഗമിക്കുകയാണ്, ശരിയായ സമയത്ത് വിവരങ്ങൾ കൈമാറും, അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
പഞ്ചാബ് പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗത്തെ ആക്രമിക്കാൻ ആക്രമണത്തിൽ പങ്കെടുത്ത ഭീകരർക്ക് ഗൂഢാലോചന ഉണ്ടായിരുന്നതായി വ്യക്തമായതായി മൊഹാലി എസ്പി (എച്ച്ക്യു) രവീന്ദ്ര പാൽ സിംഗ് പറഞ്ഞു. ഐപിസി സെക്ഷൻ 307, യുഎപിഎ സെക്ഷൻ 16 തുടങ്ങി നിരവധി വകുപ്പുകൾ പ്രകാരം മൊഹാലി പോലീസ് അജ്ഞാതർക്കെതിരെ കേസെടുത്തിട്ടുണ്ട്.