ഡാവല്‍പോര്‍ട്ട് (ഫ്ളോറിഡ): മൂന്നു വയസുകാരി കുട്ടിക്ക് ശരിയായ ആഹാരം ലഭിക്കാതെ മരിച്ച സംഭവത്തില്‍ കുട്ടിയുടെ മാതാപിതാക്കളെ പോലീസ് അറസ്റ്റു ചെയ്തു. മാതാവ് അര്‍ഹോണ , പിതാവ് റജിസ് ജോണ്സന് എന്നിവരാണ് അറസ്റ്റിലായത്.
മേയ് 12നു പിതാവ് റജിസ് ജോണ്സന് 911 ല്‍ വിളിച്ചു കുട്ടി ശ്വസിക്കില്ലെന്നു അറിയിച്ചതിനെതുടര്‍ന്നു വീട്ടിലെത്തിയ പോലീസ് നടത്തിയ പരിശോധനയില്‍ ഊതിവീര്‍പ്പിക്കുന്ന സ്വിമ്മിംഗ് പൂളില്‍ കുട്ടി ചലനമറ്റു കിടക്കുന്നതാണ് കണ്ടത്. അതേസമയം ഞാന്‍ തിരിക്കിലായിരുന്നുവെന്നും അതുകൊണ്ടാണ് പോലീസിനെ വിളിക്കാന്‍ വൈകിയതെന്നുമായിരുന്നു മാതാവ് അര്‍ഹോണ റ്റില്‍മാന്‍ അറിയിച്ചത്.
കുട്ടി ഒരു സാന്റ്വിച്ചും ചിക്കന്‍ നഗ്റ്റസും കഴിച്ചിരുന്നതായി പിതാവ് പറഞ്ഞിരുന്നുവെങ്കിലും വയറ്റില്‍ ഭക്ഷണപദാര്‍ഥങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല എന്നാണ് പോലീസ് കണ്ടെത്തിയത്. അതേ സമയം വീട്ടിനകത്തു ആവശ്യത്തിലധികം ഭക്ഷണപദാര്‍ഥങ്ങള്‍ ഉണ്ടായിരുന്നതായും മാതാപിതാക്കള്‍ നല്ലതുപോലെ കഴിച്ചിരുന്നുവെന്നും പോലീസ് വെളിപ്പെടുത്തി.
2019 ജുലൈയിലാണ് കുട്ടിയുടെ ജനനം. പൂര്‍ണ ആരോഗ്യത്തോടെ ജനിച്ച കുട്ടിക്ക് ആറു പൗണ്ടും 10 ഔണ്‍സ് തൂക്കവും ഉണ്ടായിരുന്നു. ഇപ്പോള്‍ വെറും അസ്ഥിയും തോലും മാത്രമാണുണ്ടായിരുന്നത്.
കുട്ടിക്ക് വേണ്ടത്ര ഭക്ഷണവും പരിചരണം ലഭിക്കാഞ്ഞതാണ് മരണ കാരണമെന്നും കുട്ടിയെ പട്ടിണിക്കിട്ടു കൊല്ലുകയായിരുന്നുവെന്നുമാണ് മതാപിതാക്കള്‍ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം.