ഫോമാ സൺഷൈൻ മേഖല കുടുബ സംഗമം വിവിധ കലാപരിപാടികളോടെ റ്റാമ്പായിൽ ആഘോഷിച്ചു

ഫോമാ സൺഷൈൻ മേഖലയുടെ മെയ് ഏഴാം തീയതി റ്റാമ്പയിലെ സെന്റ് ജോസഫ് സീറോ മലബാർ പള്ളിവക ഹാളിൽ വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു. അംഗങ്ങളുടെ പ്രാതിനിധ്യം കൊണ്ടും, കലാപരിപാടികളുടെ മികവ് കൊണ്ടും, കുടുംബ സംഗമം ശ്രദ്ധേയമായി. നാളുകൾക്ക് ശേഷമുള്ള കൂടിച്ചേരൽ എല്ലാവർക്കും വ്യത്യസ്തമായ ഒരു അനുഭവമായി.

വിൽസൺ ഉഴത്തിൽ (ആർവിപി), ബിനൂബ് കുമാർ (ദേശീയ സമിതി അംഗം,), ടി ഉണ്ണികൃഷ്ണൻ (ഫോമാ ജനറൽ സെക്രട്ടറി), അമ്മിണി ചെറിയാൻ (റീജിയണൽ വനിതാ പ്രധിനിധി ), റെജി സെബാസ്റ്റ്യൻ (റീജിയണൽ വൈസ് ചെയർമാൻ ), ഷാന്റി വർഗീസ് (മേഖലാ സെക്രട്ടറി) ടിറ്റോ ജോൺ (റീജിയണൽ ട്രഷറർ) എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തിയതോടെ ചടങ്ങുകൾ ഒദ്യോഗികമായി ആരംഭിച്ചു.

ഫോമാ സൺഷൈൻ റീജിയൻ വൈസ് പ്രസിഡന്റ് വിത്സൺ ഉഴത്തിൽ അധ്യക്ഷ പ്രസംഗം നടത്തി. 2020 ൽ മേഖല വൈസ് പ്രസിഡന്റ് ആയി സ്ഥാനം ഏറ്റെടുത്ത കാലം മുതൽ നടത്തിയ പ്രവർത്തനങ്ങളെ കുറിച്ചും, കോവിഡ് മഹാമാരിയെ തടയുന്നതിനുള്ള എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട്‌ എല്ലാ പരിപാടികളും കൂടെ നിന്ന് വിജയിപ്പിക്കാൻ മുൻകൈ എടുത്ത നാഷണൽ കമ്മറ്റി മെമ്പർ ബിനൂപ് കുമാറിനെയും റീജിയണൽ വർക്കിംഗ് കമ്മറ്റിയേയും, സംഘടനകളെയും , അംഗങ്ങളെയും , വിത്സൺ പ്രത്യേകം സ്മരിക്കുകയും നന്ദി രേഖപ്പെടുത്തുകയും ചെയ്തു. എല്ലാ ഫോറത്തിന്റെയും പ്രവർത്തനങ്ങളെ പറ്റി വിവരിക്കുകയും, അംഗങ്ങളെ സദസ്സിനു പരിചയപ്പെടുത്തുകയും ചെയ്തു. ശേഷിക്കുന്ന നാലുമാസക്കാലത്തേക്കുള്ള സംഘടനയുടെ കർമ്മ പരിപാടികളെ കുറിച്ചും, വരാനിരിക്കുന്ന ഫോമാ രാജ്യാന്തര കുടുബ സംഗമത്തെ കുറിച്ചും, ഉടൻ പ്രസിദ്ധീകരിക്കുന്ന സോവനീറിലേക്ക് കൃതികളും, പരസ്യങ്ങളും സംഘടിപ്പിക്കേണ്ടതിനെ കുറിച്ചും അദ്ദേഹം സൂചിപ്പിച്ചു.

മേഖലയിലെ വിവിധ ഫോറങ്ങളും ചെയർമാൻമാർ അവരവർ നടത്തിയ പ്രവർത്തനങ്ങളെ കുറിച്ച് വിശദീകരിച്ചു.

ഫോമാ ജനറൽ സെക്രട്ടറി ടി ഉണ്ണികൃഷ്ണൻ , ഹെല്പിങ് ഹാൻഡ്‌സ് സോണൽ കോഓർഡിനേറ്റർ ജെയിംസ് ഇല്ലിക്കൽ,, ജുഡീഷ്യറി കൌൺസിൽ സെക്രട്ടറി സുനിൽ വര്ഗീസ് , സൺഷൈൻ റീജിയൻ മുൻ ആർ.വി.പി ബിനു മാമ്പിള്ളി എന്നിവർ സംഘടനയും ആർ.വി.പിയും നടത്തുന്ന പ്രവർത്തനങ്ങളെ കുറിച്ചും ആശംസകൾ നേർന്നും സംസാരിച്ചു.

വിവിധ അംഗസംഘടനകളും പ്രവർത്തകരും അവതരിപ്പിച്ച കലാപരിപാടികളും, നൃത്ത നൃത്യങ്ങളും നോബിൾ , വിത്സൺ,രാജ് കുറുപ്പ്,സുനിത,സ്മിത ,സുരേഷ് ,സായി എന്നിവർ നേത്രത്വം നൽകിയ സംഗീത വിരുന്നും അംഗങ്ങൾക്ക് നവോന്മേഷം പകർന്നു.

ഫ്ലവർസ് ടീവിയുടെ സിംഗ് ‘N’ വിൻ സീസൺ 2 ലെ ജനപ്രയ ഗായികയ്ക്കുള്ള അവാർഡ് നേടിയ സൺഷൈൻ റീജിയൻ വൈസ് ചെയർമാന്റെ മക്കളുമായാ റേച്ചൽ മേരി സെബാസ്ററ്യനും സഹോദരി ഹെലൻ മേരി സെബാസ്ത്യനും ചേർന്ന് ഗാനമാലപിച്ചു. .ത്രിശൂർ കലാമണ്ഡലത്തിന്റ മാനസപുത്രിയും , സൺഷൈൻ റീജിയൻ വിമൻസ് ഫോറം സെക്രട്ടറിയുമായ സുനിത മേനോന്റെ മേനോന്റെ മകളുമായ കാവ്യ മേനോൻ മനോഹരമായ ചുവടുകളോടെ നൃത്തം അവതരിപ്പിച്ചു. മയൂഖം റീജിയണൽ റണ്ണർ ആപ്പായ സ്മിത ആന്റണി, ടോമി വട്ടമാക്കൽ,അനുപമ ജോസ് എന്നിവർ ഗാനം ആലപിച്ചു .ഗാനം ആലപിച്ച ഫ്ലവർസ് ടിവി മത്സര വിജയികളായ റേച്ചൽ മേരി സെബാസ്ത്യനെയും,,ഉപന്യസ മത്സര വിജയിയായ ഹിരൺ ബിനൂപ്കുമാറിനെയും , വിത്സൺ ഉഴത്തിലും, ബിനൂപ് കുമാറും ചേർന്ന് സാക്ഷ്യപത്രങ്ങൾ സമ്മാനിച്ചു.

ഒർലാണ്ടോയിലെ മികച്ച നൃത്തക്കാരായ റെയ്ന രഞ്ജി ആൻഡ് , രൂബേൻ രഞ്ജി സഹോദരങ്ങളുടെ ഫ്യൂഷൻ ഡാൻസ് സദസ്സിന് ഒരു പുതിയ അനുഭവമായി.. റീജിയണൽ സോവനീറിലേക്ക് ലൂക്കോസ് എബ്രഹാം ജാക്സൺവിൽ രചിച്ച ജ്യോതിർഗമയ എന്ന ആദ്യ കൃതി ശ്രീമതി സജീന എബ്രഹാമിൽ നിന്നും സോവനിയർ കമ്മറ്റയംഗം അജുമോൻ സക്കറിയ , ലിജു ആന്റണി , സാജൻ ജോൺ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.

മയൂഖം വേഷ വിധാന മത്സരവിജയികൾക്കുള്ള കീരീടാ ധാരണ ചടങ്ങുകൾ സദസ്സ് ഹർഷാരവത്തോടെ സ്വീകരിച്ചു. അനുപമ ജോസിനെ അഞ്ജന ഉണ്ണികൃഷ്ണനും , സ്മിത ആന്റണി യെ ആനി വിത്സണും , രഞ്ജുഷ മണികണ്ഠനെ അമ്മിണി ചെറിയാനും കിരീടവും , സാക്ഷ്യ പത്രവും , കാഷ് അവാർഡും നൽകി

സുനിത മേനോനും,ഷീല ഷാജുവും അവതാരകരായി എത്തിയ ചടങ്ങിൽ സ്വാതി സായിറാം പ്രാർത്ഥന ഗീതം ചൊല്ലി. ഇവാ ലിജു മംഗലം യു.എസ.ദേശീയ ഗാനവും, സുനിത മേനോൻ, ഷീല ഷാജു, സ്മിത നോബിൾ എന്നവർ ഇന്ത്യൻ ദേശീയ ഗാനവും ആലപിച്ചു. റീജിയണൽ വൈസ് ചെയർമാൻ റെജി സെബാസ്റ്റ്യൻ സ്വാഗത പ്രസംഗവും, ദേശീയ സമിതിഅംഗം ബിനൂപ് കുമാർ നന്ദിയും രേഖപ്പെടുത്തി.

Print Friendly, PDF & Email

Leave a Comment

More News