ഹൂസ്റ്റണ്‍: ഞായറാഴ്ച കാലിഫോര്‍ണിയാ ഓറഞ്ച്കൗണ്ടിയിലെ പ്രിസ്ബറ്ററി ചര്‍ച്ചില്‍ ആരാധനക്കുശേഷം അക്രമി നടത്തിയ വെടിവെപ്പില്‍ ഒരാള്‍ മരിക്കുകയും, നാലുപേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തതായി കൗണ്ടി ഷെറിഫ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു. ശനിയാഴ്ച ന്യൂയോര്‍ക്ക് ബഫല്ലോയില്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ നടന്ന വെടിവെപ്പില്‍ 10 പേര്‍ കൊല്ലപ്പെട്ടിരുന്നു.
ലഗൂന വുഡ്‌സ് തയ് വാനികള്‍ കൂടു വരുന്ന പ്രിസ്ബിറ്റേറിയന്‍ ചര്‍ച്ചില്‍ ആരാധനക്കുശേഷം അവിടെ ഉണ്ടായിരുന്ന മുന്‍ പാസ്റ്ററെ അഭിനന്ദിക്കുന്നതിന് യോഗം ചേര്‍ന്നതിന് ശേഷം ഉച്ചഭക്ഷണം കഴിക്കുന്ന സമയത്താണ് അക്രമി നിറയൊഴിച്ചത്. അവിടെ ഉണ്ടായിരുന്നവര്‍ ഭൂരിപക്ഷവും പ്രായമേറിയവരായിരുന്നു. വെടിയേറ്റവരില്‍ 92 കാരനും ഉള്‍പ്പെടുന്നു.
ഏഷ്യന്‍ വംശജര്‍ക്കു നേരെയുള്ള അതിക്രമമായിരുന്നുവോ എന്നതു വ്യക്തമല്ല. പിന്നീട് ലഭിച്ച റിപ്പോര്‍ട്ടുകള്‍ വെടിവെച്ചയാളും ഏഷ്യന്‍ വംശജനാണെന്ന് പറയപ്പെടുന്നു. ചര്‍ച്ചില്‍ കൂടിയിരുന്നവര്‍ പെട്ടെന്ന് പ്രവര്‍ത്തിച്ചതിനാല്‍ അക്രമിയുടെ പാദങ്ങള്‍ കോഡുവയറു ഉപയോഗിച്ചു ബന്ധിക്കുന്നതിനും, അങ്ങനെ വലിയൊരു വിപത്തു ഒഴിവാക്കുന്നതിനും കഴിഞ്ഞതായും പോലീസ് പറഞ്ഞു. അതേസമയം ഞായറാഴ്ച ഉച്ചക്കുശേഷം ഹൂസ്റ്റണ്‍ ഹാരിസ് കൗണ്ടി ഫ്‌ളിയാ മാര്‍ക്കറ്റിലുണ്ടായ വെടിവെപ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടതായും മൂന്നുപേര്‍ വെടിയേല്‍ക്കുകയും ചെയ്തതായി ഹാരിസ് കൗണ്ടി ഷെറിഫ് അറിയിച്ചു. വെടിയേറ്റ് ആശുപത്രിയില്‍ കഴിയുന്നവരില്‍ വെടിവെച്ചവരും ഉള്‍പ്പെടുന്ന മാര്‍ക്കറ്റില്‍ വെച്ചുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് വെടിവെപ്പുണ്ടായത്. കൊല്ലപ്പെട്ടവരും, പരിക്കേറ്റവരും തര്‍ക്കത്തില്‍ ഉള്‍പ്പെട്ടവരായിരുന്നുവെന്നും പോലീസ് പറയുന്നു.