ഹ്യൂസ്റ്റണ്‍: ആസന്നമായ തൃക്കാക്കര അസംബ്ലി നിയോജകമണ്ഡലത്തില്‍ വിവിധ അവകാശവാദങ്ങളുമായി, പരസ്പരം ചെളി വാരിയെറിഞ്ഞ് തെരഞ്ഞെടുപ്പ് പോര്‍ക്കളത്തില്‍ വിവിധ രാഷ്ട്രീയ മുന്നണികള്‍ കൊമ്പുകോര്‍ക്കുകയാണ്. ഭരണകക്ഷിക്കാരും എതിര്കക്ഷികാരും പതിവ് മാതിരി മോഹനസുന്ദര വാഗ്ദാനങ്ങള്‍ വാരിവിതറി അവിടത്തെ വോട്ടര്‍മാരെ സ്വാധീനിക്കാന്‍, ചാക്കിലാക്കാന്‍ നെട്ടോട്ടമോടുന്ന ഈ സന്ദര്‍ഭത്തില്‍ അമേരിക്കന്‍ പ്രവാസിക്കും പറയാനുണ്ട് ശബ്ദിക്കാനുണ്ട്, അവര്‍ക്കും അഭിപ്രായങ്ങള്‍ ഉണ്ട്. നാട്ടില്‍ ആര് അധികാരത്തില്‍ വന്നാലും കോരന്, അതു പോലെ പ്രവാസിക്കു എന്നും കുമ്പിളില്‍ കഞ്ഞി എന്ന ഒരു അവസ്ഥയാണ്. പിന്നെ തമ്മില്‍ ഭേദം ചില തൊമ്മന്മാരെ മനസ്സില്ലാമനസ്സോടെ മലയാളി തെരഞ്ഞെടുക്കുന്നു. തെരഞ്ഞെടുക്കപ്പെടുന്ന ആ തൊമ്മന്മാരും, ഇവിടത്തെ ജനങ്ങളെയും പ്രവാസികളെയും പറഞ്ഞു പറ്റിച്ച് കബളിപ്പിക്കുന്നതായി അനുഭവവേദ്യം ആയിട്ടുണ്ട്. ഭരണപക്ഷം ആയാലും പ്രതിപക്ഷം ആയാലും അഴിമതി വഞ്ചന ജനദ്രോഹ പരിപാടികള്‍ പദ്ധതികള്‍, ധൂര്‍ത്ത്, ഖജനാവ് കട്ടുമുടിക്കല്‍, സ്വജനപക്ഷപാതം തുടങ്ങിയ ചെയ്തികള്‍ കൊണ്ട് ജനം വീര്‍പ്പുമുട്ടുകയാണ്. വിലക്കയറ്റവും നികുതി ഭാരവും കൊണ്ട് സാധാരണക്കാരുടെ നടുവൊടിഞ്ഞു കൊണ്ടിരിക്കുകയാണ്. കൊള്ള കൊല വഞ്ചന സ്ത്രീപീഡനം, ഗുണ്ടായിസം ക്രിമിനലുകളുടെ അഴിഞ്ഞാട്ടം ഒക്കെ കൊണ്ട് ജനം പൊറുതിമുട്ടി ഇരിക്കുകയാണ്.
ഒരു വശത്ത് രാഷ്ട്രീയക്കാരും മതങ്ങളും തമ്മിലുള്ള അവിശുദ്ധമായ കൂട്ടുകെട്ട്, തകര്‍ന്നുകൊണ്ടിരിക്കുന്ന സാമുദായിക മൈത്രി ഐക്യം, മൗലികവാദികളുടെ ജല്പനങ്ങള് അഴിഞ്ഞാട്ടം ദൈവത്തിന്റെ സ്വന്തം നാടിനെ പിശാചിന്റെ നാടാക്കി മാറ്റുന്നതില്‍ തെരഞ്ഞെടുപ്പ് ഗോദയില്‍ മല്ലടിക്കുന്ന എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഉത്തരവാദിത്വം ഉണ്ട്. ഈ പശ്ചാത്തലത്തില്‍, അവിടെ വോട്ട് ഉണ്ടായാലും ഇല്ലെങ്കിലും, നാടുമായി പൊക്കിള്‍കൊടി ബന്ധമുള്ള ഇവിടത്തെ പ്രവാസിക്കും അഭിപ്രായങ്ങളുണ്ട്. അവര്‍ ഏത് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക്, ഏത് സ്ഥാനാര്‍ത്ഥിക്ക് ഒപ്പമാണ്, അതു എന്തുകൊണ്ടാണ്? ആരാണ് അവിടെ ജയിക്കേണ്ടത്? ഈ കെ. റെയില്‍ പദ്ധതി ശരിക്കും വികസനം ആണോ അത് കേരളത്തില്‍ നടക്കുമോ? അതിന്റെ വരുംവരായ്കകള്‍ എന്തൊക്കെയാണ്? സ്വന്തം കീശയുടെ വികസനം മാത്രമാണോ ഇതിന്റെ ലക്ഷ്യ?
മേയ് 22, 2022 ഞായര്‍ വൈകുന്നേരം 8 മണിക്ക് – ന്യൂയോര്‍ക്ക് സമയം- ആണ് ഈ സും ഡിബേറ്റ് ആരംഭിക്കുക.
ഈ ഡിബേറ്റ് ഓപ്പണ്‍ ഫോറം യോഗ പരിപാടികള്‍ തല്‍സമയം ഫെയ്സ്ബുക്ക്, യൂട്യൂബ് മീഡിയകളില്‍ ലൈവായി ദര്‍ശിക്കാവുന്നതാണ്. മറ്റ് ഏതൊരു മീഡിയക്കും ഭാഗികമായിട്ടോ മുഴുവന്‍ ആയിട്ടോ ഈ പ്രോഗ്രാം ബ്രോഡ് കാസ്റ്റ് ചെയ്യുവാനുള്ള അനുമതിയും അവകാശവും ഉണ്ടായിരിക്കുന്നതാണ്. ഈ പത്രക്കുറിപ്പ് എല്ലാ സംഘടനകള്‍ക്കും വ്യക്തികള്‍ക്കും ഇതില്‍ പങ്കെടുക്കാന്‍ ഉള്ള ഒരു ക്ഷണക്കത്ത് ആയി കരുതുക. ഈ വിഷയത്തില്‍ അവരവരുടെ ആശയങ്ങള്‍ പ്രകടിപ്പിക്കാന്‍ തുല്യ അവകാശവും തുല്യ നീതിയും കൊടുക്കാന്‍ സംഘാടകര്‍ പരമാവധി ശ്രമിക്കുന്നതായിരിക്കും. ഇതൊരു ജനകീയ ‘സും’ ഡിബേറ്റ് ആയതിനാല്‍ നിങ്ങളുടെ ഫോണ്‍ അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ ഡിവൈസ് ലൂടെ നിങ്ങളുടെ വീഡിയോയും ഓഡിയോയും പേരും വ്യക്തമായി ഡിസ്പ്ലേ ചെയ്യുന്നവരെ അഥവാ പ്രദര്‍ശിപ്പിക്കുന്നവരെ മാത്രമാണ് ഡിബേറ്റ് ഓപ്പണ്‍ ഫോറത്തില്‍ സംസാരിക്കുവാന്‍ ആവശ്യപ്പെടുകയുള്ളൂ. ഓഡിയോ മാത്രമായി വരുന്നവര്‍ക്ക് മിക്കവാറും സംസാരിക്കാന്‍ അവസരം കിട്ടി എന്ന് വരില്ല. ക്ഷമിക്കുക. കാര്യക്ഷമതക്കു വേണ്ടിയാണത്. എന്നാല്‍ ഏതൊരാള്‍ക്കും ഫേസ്ബുക്ക് ലൈവില്‍ പോയി കാണുകയും കേള്‍ക്കുകയും ചെയ്യാവുന്നതാണ്. ഫേസ്ബുക്കില്‍ Kerala Debate Forum USA അല്ലെങ്കില്‍ Kerala Literary Forum USA സൈറ്റില്‍ കയറി ഡിബേറ്റ്, ഓപ്പണ്‍ ഫോറം ദര്‍ശിക്കാവുന്നതാണ്.
ഏവരെയും ഈ വെര്‍ച്വല്‍ മീറ്റിങ്ങ് ലേക്ക് സ്വാഗതം ചെയ്യുന്നതായി കേരള ഡിബേറ്റ് ഫോറം സംഘാടകര്‍ അറിയിച്ചിട്ടുണ്ട്.
ഈ (സും) മീറ്റിംഗില്‍ കയറാനും സംബന്ധിക്കാനും താഴെക്കൊടുത്തിരിക്കുന്ന വെബ്സൈറ്റ് ലിങ്ക് ഉപയോഗിക്കുക. അല്ലെങ്കില്‍ (സും) ആപ്പ് തുറന്ന് താഴെകാണുന്ന ഐഡി, തുടര്‍ന്ന് പാസ്വേഡ് കൊടുത്തു കയറുക. അമേരിക്കയിലെ വിവിധ ഭാഗങ്ങളില്‍ ഉള്ളവര്‍ക്ക്, ഈസ്റ്റേണ്‍ സമയം 8 മണി എന്നത് അവരവരുടെ സ്റ്റേറ്റിലെ, രാജ്യത്തെ സമയം കണക്കാക്കി വെര്‍ച്വല്‍ മീറ്റിംഗില്‍ പ്രവേശിക്കുക.
Date: May 22, -2022 Sunday Time: 8 PM (Eastern Time) New York Time Join Zoom Meeting https://us02web.zoom.us/j/2234740207?pwd=akl5RjJ6UGZ0cmtKbVFMRkZGTnZSQT09 Meeting ID: 223 474 0207 Passcode: justice
വിവരങ്ങള്‍ക്ക് വിളിക്കുക: എ.സി.ജോര്‍ജ് 281 741 9465 OR 832 703 5700 (whatsapp), സണ്ണി വള്ളികളം 847 722 7598, തോമസ് ഒലിയാന്‍കുന്നേല്‍ 713 679 9950, സജി കരിമ്പന്നൂര്‍ 813 401 4178, തോമസ് കൂവള്ളൂര്‍ 914 409 5772, ജോര്‍ജ് പാടിയേടം 914 419 2395, കുഞ്ഞമ്മ മാത്യു 281 741 8522.