കൊച്ചി : “വിശ്വാസത്തിൻ്റെ അഭിമാനസാക്ഷ്യം വിമോചനത്തിൻ്റെ പാരമ്പര്യം ” എന്ന പ്രമേയത്തിലൂന്നി സോളിഡാരിറ്റി യൂത്ത്മൂവ്മെൻ്റിൻ്റെ രണ്ടാം സംസ്ഥാന സമ്മേളനം മെയ് 21, 22 ദിവസങ്ങളിലായി കൊച്ചിയിൽ നടക്കും.
മെയ് 21 ശനി കലൂർ ഇൻ്റർനാഷ്നൽ സ്റ്റേഡിയത്തിൽ പ്രത്യേകം തയാറാക്കിയ സമ്മേളന നഗരിയിൽ രാവിലെ പത്ത് മണിക്ക് സംസ്ഥാന പ്രസിഡൻ്റ് ഡോ.നഹാസ് മാള പതാക ഉയർത്തുന്നതോടെയാണ് സമ്മേളനം ആരംഭിക്കുക. ശനി രാവിലെ മുതൽ ഞായർ ഉച്ചവരെയുള്ള വിവിധ സെഷനുകളിൽ പതിനായിരം യുവജനപ്രതിനിധികളാണ് പങ്കെടുക്കുക.ഫാഷിസ്റ്റ്കാല ഇന്ത്യയെ അഭിമുഖീകരിക്കാൻ ചെറുപ്പത്തെ സജ്ജമാക്കുക , ഫാഷിസ്റ്റ് വിരുദ്ധ കൂട്ടായ്മകളെ ശക്തിപ്പെടുത്തുക ,രാജ്യത്തും സംസ്ഥാനത്തും വർധിച്ച് വരുന്ന ഇസ്ലാമോഫോബിയ കുറ്റകൃത്യമായി പ്രഖ്യാപിക്കാൻ പൊതുജനപിന്തുണയോടെ ഭരണകൂടത്തിൽ സമ്മർദ്ദം ചെലുത്തുക, യുവാക്കളുടെ കർമ്മശേഷി ക്രിയാത്മകമായി ഉപയോഗപ്പെടുത്തുക തുടങ്ങിയവയാണ് വിവിധ സെഷനുകളുടെ ഊന്നൽ.
ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യാ ജനറൽ സെക്രട്ടറി ടി.ആരിഫലി ഉദ്ഘാടനം ചെയ്യുന്ന പ്രതിനിധി സമ്മേളനത്തിൽ വിവിധ സെഷനുകളിലായി സംഘടനാ സംസ്ഥാന നേതാക്കളും വ്യത്യസ്ഥ രാഷ്ട്രീയ സാംസ്കാരിക നേതാക്കളും ആക്ടിവിസ്റ്റുകളുമായ മുനവറലി ശിഹാബ് തങ്ങൾ, അബ്ദു ശുക്കൂർ ഖാസിമി, സി.എം മൗലവി, സലാഹുദ്ദീൻ മദനി ,ടി.കെ അഷ്റഫ്, വി.എച്ച് അലിയാർ ഖാസിമി, ഇലവുപാലം ശംസുദ്ദീൻ മന്നാനി, ആദിത്യ മേനോൻ (The Quint),മാങ് തെയ്ൻ ശ്വീ (Free Rohingya Coalition),റിജാഉൽ കരീം (President, AAMSU),ആസിഫ് മുജ്തബ (Founder, Miles 2 Smile),വലി റഹ്മാനി (Social Activeist, Public Speaker),സൽമാൻ അഹ്മദ് (പ്രസിഡൻ്റ്, എസ്.ഐ.ഒ ഇന്ത്യ), ശംസീർ ഇബ്റാഹീം (President, Fraternity Movement), ആസിഫ് മുജ്തബ (Social activist ) , ആയിശ റെന്ന (secretary , Fraternity Movement) ,ലബീദ് ശാഫി (പ്രസിഡൻ്റ്, സോളിഡാരിറ്റി കർണാടക), റാസിഖ് റഹീം (സാമൂഹിക പ്രവർത്തകൻ), ശഹീൻ അബ്ദുല്ല (Maktoob Media) പങ്കെടുക്കും.
ഞായറാഴ്ച്ച കലൂർ സ്റ്റേഡിയത്തിലെ ശാഹീൻബാഗ് സ്ക്വയറിൽ നടക്കുന്ന ബഹുജന പൊതുസമ്മേളനത്തിൽ പതിനായിരങ്ങൾ പങ്കെടുക്കും. ഉച്ചക്ക് 2 മണിക്ക് ആരംഭിക്കുന്ന യുവജനറാലിയോടെയാണ് ആരംഭിക്കുക. നാലുമണിക്കാരംഭിക്കുന്ന ബഹുജനപൊതുസമ്മേളനം ജമാഅത്തെ ഇസ്ലാമി ഹിന്ദ് അഖിലേന്ത്യാ അമീർ സയ്യിദ് സആദത്തുള്ള ഹുസൈനി ഉദ്ഘാടനം ചെയ്യും. ഫലസ്തീൻ അംബാസഡർ അദ്നാൻ അബുൽ ഹൈജ മുഖ്യ അതിഥിയായിരിക്കും. ആകാർ പട്ടേൽ (ആംനസ്റ്റി ഇൻറർനാഷണൽ), ടി.ആരിഫലി (സെക്ര. ജനറൽ ജമാഅത്തെ ഇസ്ലാമി ഹിന്ദ്), ഫാത്തിമ ശബരിമാല(സോഷ്യൽ ആക്ടിവിസ്റ്റ് ), നർഗിസ് ഖാലിദ് സൈഫി (ആക്ടിവിസ്റ്റ് ), എം.ഐ അബ്ദുൽ അസീസ് (അമീർ, ജമാഅത്തെ ഇസ്ലാമി കേരള), ഡോ.അബ്ദുസലാം വാണിയമ്പലം ,മുജീബ് റഹ്മാൻ പി (അസി. അമീർ, ജമാഅത്തെ ഇസ്ലാമി കേരള), പി.വി റഹ്മാബി (പ്രസിഡൻ്റ് വനിതാ വിഭാഗം ജമാഅത്തെ ഇസ്ലാമി കേരള), അഡ്വ.തമന്ന സുൽത്താന (പ്രസിഡൻ്റ് ജി.ഐ.ഒ കേരള), അംജദ് അലി ഇ.എം (പ്രസിഡൻ്റ് എസ്.ഐ ഒ കേരള), നഹാസ് മാള(സോളിഡാരിറ്റി സംസ്ഥാന പ്രസിഡൻ്റ് ), സി.ടി സുഹൈബ് (സോളിഡാരിറ്റി സംസ്ഥാന വൈസ് പ്രസിഡൻ്റ് ), ജുമൈൽ പി.പി (സോളിഡാരിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി) എന്നിവർ സംസാരിക്കും.
ബഷീർ തൃപ്പനച്ചി, മീഡിയാ ഇന് ചാര്ജ്, സോളിഡാരിറ്റി