ഹ്യൂസ്റ്റണ്‍: കേന്ദ്ര വിദേശ കാര്യ സഹ മന്ത്രി ശ്രീ വി മുരളീധരൻ ഹ്യുസ്റ്റണിൽ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രം സന്ദർശിച്ചു ദർശനം നടത്തി. ക്ഷേത്ര വൈസ് പ്രസിഡന്റ് ശ്രീ ഹരി ശിവരാമൻന്റെ ക്ഷണ പ്രകാരം ചൊവാഴ്ച രാവിലെ 8 മണിക്ക് ക്ഷേത്രത്തിൽ എത്തിയപ്പോൾ ക്ഷേത്ര ശാന്തിയായ സൂരജ് മങ്ങാത്തായിയുടെ നേതൃത്വത്തിൽ വേദ മന്ത്രങ്ങൾ മുഴങ്ങിയ അന്തരീക്ഷത്തിൽ പൂർണ കുംഭം നൽകി സ്വീകരിച്ചു .മന്ത്രയുടെ ഭാരവാഹികൾ സന്നിഹിതർ ആയിരുന്നു .തുടർന്ന് ക്ഷേത്ര ദർശനവും പ്രദക്ഷിണവും പൂർത്തിയാക്കിയ അദ്ദേഹം ,ക്ഷേത്രത്തിന്റെ ചരിത്രവും ഭാവി പ്രവർത്തനങ്ങളും അമേരിക്കൻ മലയാളീ ഹൈന്ദവ സമൂഹത്തിനു ക്ഷേത്രം നൽകിയ സംഭാവനകളെക്കുറിച്ചും മന്ത്രയുടെ പ്രസിഡന്റ് കൂടിയായ ഹരി ശിവരാമനോട് ചോദിച്ചറിഞ്ഞു .
മലയാളീ അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കൻ ഹിന്ദുസ് (മന്ത്ര) അടുത്ത വർഷം ജൂലൈ 1 മുതൽ 4 വരെ നടത്തുന്ന വിശ്വ ഹിന്ദു സമ്മേളനത്തിന് അദ്ദേഹം ആശംസകൾ നേർന്നു. മന്ത്രയുടെ വിവിധ സാമൂഹ്യ സേവന പ്രവർത്തനങ്ങളെ മന്ത്രി അനുമോദനങ്ങൾ അറിയിച്ചു . ട്രസ്റ്റീ ചെയർ ശശിധരൻ നായർ, സെക്രട്ടറി അജിത് നായർ, കൺവെൻഷൻ ചെയർ ഗിരിജ കൃഷ്ണൻ, കോ ചെയർ സുരേഷ് കരുണാകരൻ, ക്ഷേത്ര ട്രസ്റ്റീ ചെയർ മുരളിധരൻ, കൃഷ്ണജ കുറുപ്, വി എൻ രാജൻ, പൂർണിമ മതിലകത്തു, രാമദാസ് കണ്ടത്തു, സജി കണ്ണോളിൽ, പ്രിയ രൂപേഷ്, സുബിൻ ബാല കൃഷ്ണൻ എന്നിവരും സന്നിഹിതർ ആയിരുന്നു. ക്ഷേത്ര ഭാരവാഹികൾ ഒരുക്കിയ പ്രഭാത ഭക്ഷണത്തിനു ശേഷം അദ്ദേഹം മടങ്ങി.
നേരത്തെ യു ൻ സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ മന്ത്രിക്കു ഹ്യുസ്റ്റണിലെ ഇന്ത്യൻ സമൂഹം സ്വീകരണം നൽകിയിരുന്നു. മന്ത്രയുടെ വിവിധ ഭാരവാഹികൾ സ്വീകരണ ചടങ്ങിലും പങ്കെടുത്തു.