തൃശൂർ: തൃശൂരിലെ ആശാരിക്കാട് സ്വദേശിയായ ഒരാൾക്ക് വെസ്റ്റ് നൈൽ പനി സ്ഥിരീകരിച്ചു. പനിയെ തുടർന്ന് മെഡിക്കൽ കോളേജിലേക്ക് മാറ്റിയപ്പോഴാണ് വെസ്റ്റ് നൈൽ പനിയാണെന്ന് സ്ഥിരീകരിച്ചത്. തുടർന്നു നടത്തിയ പരിശോധനയിൽ രോഗാണുക്കളായ ക്യൂലക്സ് കൊതുകുകളുടെ സാന്നിധ്യം പ്രദേശത്ത് കണ്ടെത്തി.
ഇതോടെ പ്രദേശത്ത് കനത്ത ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ് മുന്നറിപ്പ് നൽകി. പനി, തലവേദ, ഛർദി, വയറുവേദന, വയറിളക്കം എന്നിവയാണ് രോഗ ലക്ഷണങ്ങളെന്നും ലക്ഷണങ്ങളോടെയുള്ള പനി ഉണ്ടായാൽ എത്രയും പെട്ടെന്ന് ആശുപത്രികളിൽ ചികിത്സ തേടണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.