ടെക്സാസ് (ഉവാള്‍ഡെ): അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഞായറാഴ്ച ടെക്‌സസിലെ ഉവാള്‍ഡെയിലെത്തി വെടിവെപ്പില്‍ മരിച്ച റോബ് എലിമെന്ററി സ്‌കൂളിലെ 19 കുട്ടികളുടെയും രണ്ട് അധ്യാപികമാരുടെയും കുടുംബാംഗങ്ങളെ കണ്ടു നേരിട്ട് അനുശോചനം രേഖപ്പെടുത്തി . അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും മാരകമായ മൂന്നാമത്തെ സ്‌കൂള്‍ കൂട്ടക്കൊലയിൽ രാജ്യം നടുങ്ങിയിരിക്കുകയാണെന്ന് പ്രസിഡന്റ് പറഞ്ഞു . കമ്മ്യൂണിറ്റി നേതാക്കള്‍, വിശ്വാസികള്‍, വെടിവയ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ എന്നിവരുമായി ബൈഡന്‍ കൂടിക്കാഴ്ച നടത്തി.
”ഈ വിനാശകരമായ സമയത്ത് സമൂഹത്തിന് പിന്തുണ നല്‍കേണ്ടതും ഇരകളുടെ കുടുംബങ്ങള്‍ക്കൊപ്പം ഉണ്ടായിരിക്കേണ്ടതും പ്രധാനമാണെന്ന് പ്രസിഡന്റും പ്രഥമ വനിതയും വിശ്വസിക്കുന്നുവെന്ന് പ്രസ് സെക്രട്ടറി കരീന്‍ ജീന്‍പിയറി നേരത്തെ മാധ്യമപ്രവര്‍ത്തകരോട് നേരത്തെ പറഞ്ഞിരുന്നു
പ്ര സിഡന്റും പ്രഥമ വനിതയും ഉവാള്‍ഡെയിലെ കുടുംബാംഗങ്ങളുടെയും കമ്മ്യൂണിറ്റി അംഗങ്ങളുടെയും വേദനയില്‍ പങ്കു ചേരുന്നുവെന്നും ,അവരുടെ സങ്കടത്തിലും ആഘാതത്തിലും കുറച്ച് ആശ്വാസമാകും തങ്ങളെന്നും എന്ന് പ്രസിഡന്റ് പറഞ്ഞു. ”ഒരു രാഷ്ട്രമെന്ന നിലയില്‍, നാമെല്ലാവരും അവര്‍ക്കൊപ്പം ഉണ്ടായിരിക്കണമെന്ന് പ്രസിഡന്റ് അഭ്യര്ത്ഥിച്ചു .ഞായർ പകൽ മുഴുവൻ ഉവാള്‍ഡെയിൽ ചിലവഴിച്ചശേഷം വൈകീട്ട് സാന്‍ ആന്റോണിയയിൽ തിരിച്ചെത്തി സേക്രഡ് ഹാർട് കത്തോലിക്ക ചർച്ചിലെ മാസ്സിൽ പങ്കെടുത്തശേഷമാണ് തിരിച്ചുപോയത്.