കൊച്ചി: ഹൈക്കോടതി വിധി അനുകൂലമായി വന്നതോടെ ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ച സ്വവര്‍ഗാനുരാഗികളായ ആദിലയും ഫാത്തിമ നൂറയും പറയുന്നു “ഞങ്ങള്‍ക്കറിയാം എങ്ങനെ ജീവിക്കണമെന്ന്, ഞങ്ങളെ ഞങ്ങളുടെ പാട്ടിന് വിട്ടേക്ക്” എന്ന്.
ഇരുവര്‍ക്കുമെതിരെ സമൂഹ മാധ്യമങ്ങളിലൂടെ അപഹാസ്യപരമായ അധിക്ഷേപങ്ങളാണ് ഉയരുന്നത്. അതിനു നേരെ പ്രതികരിക്കുകയായിരുന്നു ഇരുവരും. ഞങ്ങളുടെ സ്വച്ഛമായ ജീവിതത്തിന് എന്തിനാണ് പൊതുജനങ്ങള്‍ വേവലാതിപ്പെടുന്നതെന്നാണ് ഇവര്‍ ചോദിക്കുന്നത്.
നീതി ലഭിക്കുമെന്ന് കരുതിയാണ് പോലീസിനെ സമീപിച്ചത്. എന്നാല്‍, നീതിക്കു പകരം അനീതിയാണ് പോലീസിന്റെ ഭാഗത്തുനിന്നുണ്ടായത്. നൂറയെ പിടിച്ചുകൊണ്ടു പോകാന്‍ വന്നതില്‍ ഒരു പോലീസുകാരനുമുണ്ടായിരുന്നുവെന്നും ആദില പറഞ്ഞു.
‘ഹൈക്കോടതിയില്‍ നിന്ന് വീട്ടിലെത്തിയപ്പോള്‍ നൂറയുടെ മൊബൈല്‍ ഫോണും മറ്റും കള്കട് ചെയ്യണമെന്ന് പറഞ്ഞ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വിളിച്ചിരുന്നു. ഫോണ്‍ നൂറയുടെ അമ്മയ്ക്ക് കൊടുക്കുകയും ചെയ്തു.
“ഉമ്മ അപ്പോള്‍ കരഞ്ഞുകൊണ്ട് പിന്നെയും ബ്ലാക്ക് മെയില്‍ ചെയ്യുകയായിരുന്നു. ഹൈക്കോടതിയില്‍ കണ്‍സന്റ് ലെറ്റര്‍ കൊടുത്തതിന് ശേഷവും വീണ്ടും വിളിക്കുക എന്ന് പറയുന്നത് ശരിയല്ലല്ലോ,” നൂറ ചോദിക്കുന്നു.
കഴിഞ്ഞ ദിവസമാണ് ആദില നല്‍കിയ ഹേബിയസ് കോര്‍പ്പസ് പരിഗണിച്ച് കോടതി ഇരുവര്‍ക്കും ഒരുമിച്ച് ജീവിക്കാനുള്ള അനുവാദം നല്‍കിയത്.
പ്രായപൂര്‍ത്തിയായ വ്യക്തികള്‍ക്ക് ഒരുമിച്ച് ജീവിക്കുന്നതില്‍ വിലക്കില്ലെന്ന് കേസ് പരിഗണിച്ച ജസ്റ്റിസ് വിനോദ് ചന്ദ്രന്റെ ഉത്തരവില്‍ പറയുന്നു.