കെകെ മാത്രമല്ല, ഈ 5 പ്രശസ്ത താരങ്ങളും ഹൃദയാഘാതം മൂലം നേരത്തെ മരിച്ചു

ചൊവ്വാഴ്ച കൊൽക്കത്തയിൽ അന്തരിച്ച പ്രശസ്ത ഗായകൻ ‘കെ.കെ’ യുടെ ആകസ്മിക വേര്‍പാടില്‍ കലാ ലോകവും അദ്ദേഹത്തിന്റെ ആരാധകരും കടുത്ത നിരാശയിലാണ്. 53-ാം വയസ്സിലാണ് കെകെ ഇഹലോകവാസം വെടിഞ്ഞത്.

1999-ലാണ് ഈ മികച്ച ഗായകൻ സംഗീതലോകത്ത് അരങ്ങേറ്റം കുറിച്ചത്. 23 വർഷത്തെ തന്റെ ആലാപന ജീവിതത്തിൽ കെകെ ബോളിവുഡിന് നിരവധി മികച്ച ഗാനങ്ങൾ നൽകി. കെകെയുടെ ജീവിതത്തിലെ അവസാനത്തെ സ്റ്റേജ് പരിപാടിയായി മാറിയ കൊൽക്കത്തയിലെ ലൈവ് കച്ചേരിയും ഗായകൻ പാടിയ പാട്ടുകളുമാണ് എല്ലാവരും ചർച്ച ചെയ്യുന്നത്. ഈ കച്ചേരിക്ക് ശേഷമാണ് കെകെയുടെ ആരോഗ്യനില വഷളാകുകയും ഹൃദയാഘാതം മൂലം മരിക്കുകയും ചെയ്തത്.

കെകെ മാത്രമല്ല ഹൃദയാഘാതം മൂലം മരണപ്പെട്ടിരിക്കുന്നത്. നിരവധി സിനിമകൾക്കും ടിവി സീരിയലുകൾക്കും ശേഷം ‘ബിഗ് ബോസ് സീസൺ 13’ൽ പ്രത്യക്ഷപ്പെട്ട സിദ്ധാർത്ഥ് ശുക്ലയുടെ ജീവിതവും സമാനമായിരുന്നു. രാത്രിയിൽ പെട്ടെന്ന് ഹൃദയാഘാതം സംഭവിക്കുകയും 40-ാം വയസ്സില്‍ താരം ലോകത്തോട് വിട പറയുകയും ചെയ്തു. ഈ തുടർച്ചയായി മന്ദിര ബേദിയുടെ ഭർത്താവും പ്രശസ്ത ബോളിവുഡ് ചലച്ചിത്ര നിർമ്മാതാവുമായ രാജ് കൗശലും 50-ാം വയസ്സില്‍ 2021 ജൂൺ 30-ന് ഹൃദയാഘാതത്തെ തുടർന്ന് ഈ ലോകത്തോട് വിട പറഞ്ഞു.

പ്രശസ്ത ടെലിവിഷൻ, ചലച്ചിത്ര നടൻ അമിത് മിസ്ത്രിയുടെ പേര് ഈ പട്ടികയിൽ ഉൾപ്പെടുന്നു. അമിത് മിസ്ത്രി 2021 ഏപ്രിൽ 23-ന് 47-ാം വയസ്സിൽ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു.

പ്രശസ്ത ടെലിവിഷൻ നടൻ അബിർ ഗോസ്വാമിയും ഇപ്പോൾ ഈ ലോകത്ത് ഇല്ല. ജിമ്മിലെ ട്രെഡ്‌മില്ലിൽ ഓടുന്നതിനിടയിൽ പെട്ടെന്ന് ഹൃദയാഘാതം വന്ന് താരം മരിച്ചു. അന്ന് 37 വയസ്സ് മാത്രമായിരുന്നു താരത്തിന്റെ പ്രായം. 2013ലായിരുന്നു സംഭവം.

പ്രശസ്ത നടി ആരതി അഗർവാളും ഹൃദയാഘാതം മൂലമാണ് മരണപ്പെട്ടത്. ആരതി പ്രധാനമായും തെലുങ്ക് സിനിമാ മേഖലയിലായിരുന്നു പ്രവര്‍ത്തിച്ചത്. 2015 ജൂൺ 6-ന് 31-ാം വയസ്സിലാണ് അവര്‍ അന്തരിച്ചത്.

Print Friendly, PDF & Email

Leave a Comment

More News