കാൻബറ: ഓസ്‌ട്രേലിയൻ സർക്കാരിന്റെ പുതിയ മന്ത്രിസഭ ആദ്യമായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഗവർണർ ജനറൽ ഡേവിഡ് ഹർലി പ്രധാനമന്ത്രി ആന്റണി അൽബാനീസിന്റെ മുൻ ബെഞ്ചിലെ 30 അംഗങ്ങൾ, 13 വനിതകള്‍ ഉള്‍പ്പടെ, കാൻബെറയിലെ ഗവൺമെന്റ് ഹൗസിലാണ് അവരവരുടെ പോർട്ട്ഫോളിയോകളിൽ സത്യപ്രതിജ്ഞ ചെയ്തത് അധികാരമേറ്റത്.
ബുധനാഴ്ച രാവിലെ ഓസ്‌ട്രേലിയയിലെ ആദ്യത്തെ മുസ്ലീം ഫെഡറൽ മന്ത്രിമാരായി എഡ് ഹുസിക്കും, ആനി അലിയും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റവരില്‍ ഉള്‍പ്പെടും. ലിൻഡ ബർണി തദ്ദേശീയരായ ഓസ്‌ട്രേലിയക്കാരുടെ മന്ത്രിയായി സേവനമനുഷ്ഠിക്കുന്ന ആദ്യത്തെ സ്വദേശി വനിതയായി. മെയ് 21 ന് നടന്ന പൊതുതെരഞ്ഞെടുപ്പിൽ അൽബനീസിന്റെ ലേബർ പാർട്ടി വിജയിച്ച് 11 ദിവസങ്ങൾക്ക് ശേഷമാണ് സത്യപ്രതിജ്ഞ.
അൽബാനീസ്, ഉപപ്രധാനമന്ത്രി റിച്ചാർഡ് മാർലെസ്, വിദേശകാര്യ മന്ത്രി പെന്നി വോങ്, ട്രഷറർ ജിം ചാൽമർസ്, ധനമന്ത്രി കാറ്റി ഗല്ലഗെർ എന്നിവർ മെയ് 23-ന് ഒരു കോർ ടീമായി സത്യപ്രതിജ്ഞ ചെയ്തിരുന്നു. ഇടക്കാലത്തേക്ക് പ്രവർത്തിക്കാൻ അവരെ അനുവദിക്കുകയും ചെയ്തു.
ബുധനാഴ്ച അവർ വീണ്ടും സത്യപ്രതിജ്ഞ ചെയ്തു. മാർലെസ് പ്രതിരോധത്തിലേക്ക് മാറുകയും, ഗല്ലഗെര്‍ പബ്ലിക് സർവീസ് മന്ത്രി, വനിതാ മന്ത്രി എന്നീ അധിക സ്ഥാനങ്ങൾ ഏറ്റെടുക്കുകയും ചെയ്തു.
23 കാബിനറ്റ് മന്ത്രിമാരിൽ പത്ത് പേർ വനിതകളാണ്.