ഡാളസ് : മുന്‍ ഡാളസ് കൗബോയ്സ് റണ്ണിംഗ് ബാക്ക് മരിയോണ്‍ ബാര്‍ബറെ (38) ഡാളസ് ഫ്രിസ്‌ക്കൊ അപ്പോര്‍ട്ട്മെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
മെയ് ഒന്നിന് ബുധനാഴ്ച ബാര്‍ബറുടെ മരണം കൗബോയ്സ് ടീം സ്ഥിരീകരിച്ചു. രണ്ടു ദിവസം മുമ്പാണ് മറ്റൊരു എന്‍.എല്‍. എഫ്. പ്ലെയര്‍ ഡാളസ്സില്‍ കാറപകടത്തില്‍ കൊല്ലപ്പെട്ടത്.
ബാര്‍ബര്‍ ലീഡ് ചെയ്തിരുന്ന (വാടകക്ക് എടുത്തിരുന്ന) ഫ്രിസ്‌കോ സ്ട്രാറ്റണ്‍ ഡ്രൈവിലുള്ള അപ്പാര്‍ട്ട്മെന്റില്‍ നിന്നും ലഭിച്ച ടെലിഫോണ്‍ കോളിനെ തുടര്‍ന്നാണ് ബുധനാഴ്ച ഉച്ചക്ക് 2.30 ന് പോലീസ് എത്തിയത്. പരിശോധനയില്‍ അദ്ദേഹം മരിച്ച നിലയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മരണകാരണം വ്യക്തമല്ല.
2005 മുതല്‍ 2011വരെ ഡാളസ് കൗബോയ്സിനുവേണ്ടി കളിച്ചിരുന്ന ബാര്‍ബര്‍ അടുത്ത ആറു സീസണല്‍ നോര്‍ത്ത് ടെക്സസ്സിലായിരുന്നു. മാരിയോണ്‍ ദി ബാര്‍ബേറിയനെന്നാണ് ഇയാള്‍ അറിയപ്പെട്ടിരുന്നത്.
ചിക്കാഗോ ബെയേഴ്സിനു വേണ്ടിയും ബാര്‍ബര്‍ കളിച്ചിട്ടുണ്ട്. ഇപ്പോള്‍ എന്‍.എഫ്.എല്ലില്‍ നിന്നും (നാഷണല്‍ ഫുട്ബോള്‍ ലീഗ്) വിരമിച്ചു ഇപ്പോള്‍ നോര്‍ത്ത് ടെക്സസ്സില്‍ കഴിയുകയായിരുന്നു.
1983 ല്‍ മിനിസോട്ടയിലായിരുന്നു ജനനം. യൂണിവേഴ്സിറ്റി ഓഫ് മിനിസോട്ടയില്‍ നിന്നും ബിരുദം നേടി. ഡൊമിനിക് ബാര്‍ബര്‍ എന്‍.എഫ്.എല്‍ പ്ലെയര്‍ സഹോദരനാണ്.