തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ആരംഭിച്ചു; ഉമാ തോമസ് ലീഡ് ചെയ്യുന്നു

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടങ്ങി. യുഡിഎഫ് സ്ഥാനാർഥി ഉമാ തോമസാണ് ആദ്യ റൗണ്ടിൽ ലീഡ് ചെയ്യുന്നത്. തപാൽ, സർവീസ് വോട്ടുകൾ എണ്ണിയപ്പോൾ ഉമാ തോമസിന് മൂന്നും എൽഡിഎഫിലെ ജോ ജോസഫിനും ബിജെപിയിലെ എഎൻ രാധാകൃഷ്ണനും രണ്ടു വോട്ടുകൾ വീതവും ലഭിച്ചു. മൂന്ന് വോട്ടുകൾ അസാധുവായി.

തപാൽ, സർവീസ് വോട്ടുകൾ എണ്ണിക്കഴിഞ്ഞാണ് ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളിലെ വോട്ടെണ്ണൽ ആരംഭിച്ചത്. എറണാകുളം മഹാരാജാസ് കോളേജിൽ രാവിലെ എട്ടിന് വോട്ടെണ്ണൽ ആരംഭിച്ചു. 21 വോട്ടെണ്ണൽ ടേബിളുകൾ സജ്ജീകരിച്ചിട്ടുണ്ട്. 21 വോട്ടിംഗ് യന്ത്രങ്ങളാണ് ഒരു റൗണ്ടിൽ എണ്ണുക. അങ്ങനെ പതിനൊന്ന് റൗണ്ടുകൾ പൂർത്തിയാകുന്നതോടെ പുതിയ ജനപ്രതിനിധി ആരെന്ന് വ്യക്തമാകും.

കോർപ്പറേഷൻ പരിധിയിലെ ബൂത്തുകളാണ് ആദ്യം എണ്ണുന്നത്. 239 ബൂത്തുകളിലായി 1,35,342 വോട്ടർമാർമാരാണ് ചൊവ്വാഴ്ച ജനഹിതം രേഖപ്പെടുത്തിയത്. യുഡിഎഫിനായി ഉമ തോമസ്, എൽഡിഎഫിനായി ഡോ. ജോ ജോസഫ്, എൻഡിഎയുടെ എഎൻ രാധാകൃഷ്ണൻ എന്നിവരാണ് മത്സരരംഗത്തുള്ള പ്രമുഖ സ്ഥാനാർത്ഥികൾ. പി ടി തോമസിന്റെ ആകസ്മിക നിര്യാണത്തെത്തുടർന്നാണ് തൃക്കാക്കരയിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.

UPDATE

ഉമ തോമസിന്റെ ലീഡ്‌ 8813 കടന്നു

രണ്ട്‌ റൗണ്ട്‌ പൂർത്തിയായപ്പോൾ യുഡിഎഫ്‌ സ്ഥാനാർഥി ഉമാ തോമസ്‌ 8813 വോട്ടുകൾക്ക്‌ ലീഡ്‌ ചെയ്യുകയാണ്‌. യുഡിഎഫ്‌ – 6430, എൽഡിഎഫ്‌ – 5112, എൻഡിഎ – 995 എന്നിങ്ങനെയാണ്‌ വോട്ടു നില.

എല്‍‌ഡി‌എഫ് ഭരണം മോശമാണെന്ന് ജനം വിധിയെഴുതി: പി.കെ. കുഞ്ഞാലിക്കുട്ടി

മലപ്പുറം: എല്‍ഡി‌എഫ് ഭരണം മോശമാണെന്ന് തൃക്കാക്കരയിൽ ജനവിധി എഴുതിയെന്ന് പികെ കുഞ്ഞാലിക്കുട്ടി. ഭരണത്തിന്റെ വിലയിരുത്തലാണ് നടക്കുന്നുണ്ടെന്ന് കോടിയേരി തന്നെ പറഞ്ഞു കഴിഞ്ഞു. ജനങ്ങളാണ് വിധിയെഴുതിയതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മൂന്നാം റൗണ്ട് വോട്ടെടുപ്പിൽ ഉമാ തോമസിന്റെ ലീഡ് 6000 കടന്നു. 2021ൽ ഏഴാം റൗണ്ടിലാണ് പി.ടി.തോമസ് 6,000ൽ എത്തിയത്.

മികച്ച വിജയത്തിലേക്ക് കുതിക്കുകയാണ് യുഡിഎഫും ഉമാ തോമസും. വോട്ടെണ്ണൽ ആരംഭിച്ചപ്പോൾ ത‍ൃക്കാക്കര മണ്ഡലത്തിലെ കൊച്ചി നഗരമേഖലയിലെ വോട്ടുകളാണ് ആദ്യം എണ്ണിയത്. ആകെ പോൾ ചെയ്ത വോട്ടുകളിൽ കാൽഭാഗം എണ്ണി തീർന്നപ്പോൾ തന്നെ ആറായിരം വോട്ടുകളുടെ ലീഡാണ് ഉമ നേടിയത്. അഞ്ച് റൗണ്ട് വോട്ടെണ്ണൽ ബാക്കി നിൽക്കേ പി ടി തോമസിനും മുകളിലേക്ക് ഉമയുടെ ലീഡ് നീങ്ങുന്ന കാഴ്ചയാണ് കാണുന്നത്.

ലീഡ് 18,000 കടന്നു; പി.ടിയുടെ ഭൂരിപക്ഷം മറികടന്ന് ഉമ തോമസ്

വോട്ടെണ്ണൽ ആറാം റൗണ്ട് കഴിഞ്ഞപ്പോൾ പി.ടി. തോമസ് നേടിയ ഭൂരിപക്ഷം മറികടന്ന് ഉമാ തോമസ്. നിലവിൽ 18,000-ൽ അധികം വോട്ടുകളുടെ ലീഡാണ് ഉമ നേടിയിരിക്കുന്നത്. ആദ്യ റൗണ്ട് മുതൽത്തന്നെ പി.ടി തോമസ് കഴിഞ്ഞ തവണ നേടിയതിനേക്കാൾ ലീഡ് ഉമാ തോമസിന് ലഭിച്ചിരുന്നു. എൽഡിഎഫ് പ്രതീക്ഷകൾ തകർത്തുകൊണ്ടുള്ള ഈ മുന്നേറ്റം ഏഴാം റൗണ്ടിലും തുടരുകയാണ്.

Print Friendly, PDF & Email

Leave a Comment

More News