ന്യൂയോര്‍ക്ക്: അമേരിക്കയിലെ ആദ്യകാല മലയാളി സംഘടനകളിലൊന്നായ സ്റ്റാറ്റന്‍ഐലന്റ് മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനം വര്‍ണ്ണവൈവിധ്യമായ പരിപാടികളോടെ നടന്നു. ഹില്‍ട്ടന്‍ ഹോട്ടലില്‍ വെച്ച് നടന്ന ചടങ്ങില്‍ റിച്ച്മണ്ട് കൗണ്ടി ക്രിമിനല്‍ കോര്‍ട്ട് ജഡ്ജി ആദരണീയനായ ബിജു കോശി മുഖ്യാതിഥിയായിരുന്നു.
അമേരിക്കയിലേക്കുള്ള മലയാളി കുടിയേറ്റം ആറു പതിറ്റാണ്ടു കഴിയുമ്പോള്‍ എല്ലാ മേഖലയിലും അഭൂതപൂര്‍വ്വമായ വളര്‍ച്ച കൈവരിച്ചതില്‍ നമുക്കഭിമാനിക്കാം. മെഡിക്കല്‍, വിദ്യാഭ്യാസ രംഗത്തു നിന്നും രാഷ്ട്രീയവും സാമൂഹ്യവും ഭരണപരവുമായ മേഖലയിലേക്ക് പുതിയ തലമുറ എത്തിപ്പെട്ടിരിക്കുന്നു. സ്‌ക്കൂള്‍ കോളേജ് വിദ്യാര്‍്തഥി. വിദ്യാര്‍ത്ഥിനികള്‍ക്ക് വഴികാട്ടിയാകുവാന്‍ മലയാളി അസോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കഴിയട്ടെയെന്ന് ജഡ്ജി ബിജു കോശി ആഹ്വാനം ചെയ്തു.
ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന കര്‍മ്മപരിപാടികള്‍ ഉദ്ഘാടനം ചെയ്തു കൊണ്ട് മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. അസോസിയേഷന്‍ പ്രസിഡന്റ് ശ്രീമതി. ജെമിനി തോമസ് അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ സെക്രട്ടറി ശ്രീ.ജോസ് ഏബ്രഹാം അവതാരകനായിരുന്നു.
അമേരിക്കന്‍ മലയാളി സമൂഹത്തിന് സുപരിചിതനായ കലാകാരനും ഗായകനുമായ റോഷന്‍ മാമ്മന്‍, ശ്രീമതി. ടിന്റു മോള്‍ എന്നിവരുടെ ഗാനങ്ങള്‍, മനു അലക്സ് ചിട്ടപ്പെട്ടിയ കുട്ടികളുടെ നൃത്തങ്ങള്‍ എന്നിവ ചടങ്ങിന് ചാരുതയേകി. അസോസിയേഷന്റെ മുന്‍കാല പ്രസിഡന്റുമാരും മുന്‍നിര പ്രവര്‍ത്തകരും ഭാരവാഹികളും ഉള്‍പ്പെട്ട സമൂഹം ചടങ്ങിന് സാക്ഷ്യം വഹിച്ചു.
ഡിന്നര്‍ ബാങ്ക്വറ്റില്‍ പങ്കു ചേര്‍ന്ന ഏവര്‍ക്കും ജോസ് വര്‍ഗീസ് (ജോയിന്റ്. സെക്രട്ടറി) കൃതജ്ഞതയര്‍പ്പിച്ചു. ട്രഷറര്‍ .അലക്സ് വലിയവീടന്‍സ് രജിസ്ട്രേഷന്‍, ഗ്രാന്റ് ഡിന്നര്‍ ബാങ്ക്വറ്റ് എന്നിവക്ക് നേതൃത്വം നല്‍കി.
പിക്നിക്ക്, വിനോദയാത്രകള്‍ തുടങ്ങി ഈ വര്‍ഷം നടത്തുവാനുദ്ദേശിക്കുന്ന (എല്ലാ പരിപാടികളിലേക്കും) പ്രസിഡന്റ് ജെമിനി തോമസ് ഏവരേയും സ്വാഗതം ചെയ്യുകയും സഹായസഹകരണങ്ങള്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തു.