ന്യൂയോർക്ക്: ന്യൂയോർക്ക് മലയാളി അസോസിയേഷൻ, നൈമയുടെ ആദ്യ ടെന്നീസ് ബോൾ ക്രിക്കറ്റ് ടൂർണമെന്റ് (നൈമ കപ്പ് -2022 ) മെയ് 21 ശനിയാഴ്ച കണ്ണിങ്ഹാം പാർക്കിൽ സംഘടിപ്പിച്ചു. ഈ ക്രിക്കറ്റ് ടൂർണമെന്റിന്റെ ഔദ്യാഗിക ഉദ്ഘാടനം നാഷണൽ & ഇന്റർനാഷണൽ ലെവൽ ചാമ്പ്യന്മാരായ ബെന്നി ജോൺ, സാനി ജോസഫ് എന്നിവർ ചേർന്ന് റിബൺ മുറിച്ചു നിർവഹിച്ചു.
ട്രൈ സ്റ്റേറ്റ് ഏരിയായിലെ എട്ടു പ്രബല ടീമുകൾ മാറ്റുരച്ച ഈ ടൂർണമെന്റിൽ ഫിലി മച്ചാൻസ്, ബെർഗെൻ ടൈഗേർസിനെ ഫൈനലിൽ പരാജയപ്പെടുത്തി ചാമ്പ്യന്മാരായി. ഭാഗ്യനിർഭാഗ്യങ്ങൾ മാറിമറിഞ്ഞ വാശിയേറിയ ഫൈനലിൽ നിശ്ചിത 8 ഓവറിൽ ഫിലി മച്ചാൻസ് 84 റൺസ് എടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ബെർഗെൻ ടൈഗേഴ്‌സിന് നിശ്ചിത 8 ഓവറിൽ 81 റൺസ് എടുക്കാനേ സാധിച്ചുള്ളൂ . ഫൈനലിൽ മാൻ ഓഫ് ദി മാച്ച് ആയി അരുൺ ഗിരീഷിനെയും ടൂർണമെന്റിലെ ബെസ്ററ് ബാറ്റ്‌സ്മാനായി ഫിലി മച്ചാൻസിലെ ഡെന്നിയെയും ബെസ്ററ് ബൗളറായി ബെർഗെൻ ടൈഗേർസിന്റെ തോമസിനെയും തിരഞ്ഞെടുത്തു.
ഗ്രാൻഡ് ഫിനാലയിലെ മുഖ്യ അതിഥിയായി ന്യൂയോർക് സ്റ്റേറ്റ് സെനറ്റർ കെവിൻ തോമസ് പങ്കെടുത്തു. ടൂർണമെന്റ് ഒന്നാം സമ്മാനത്തുകയായ ആയിരം ഡോളർ ഗ്രാൻഡ് സ്പോൺസർമാരായ രാജേഷ് പുഷ്പരാജൻ (രാജ് ഓട്ടോസ് ), ജോർജ് കൊട്ടാരം (ലാഫി റിയൽറ്റി ) എന്നിവർ സ്പോൺസർ ചെയ്യുകയും രാജേഷ് പുഷ്പരാജൻ (രാജ് ഓട്ടോസ് ) പിതാവിന്റെ ഓർമ്മയ്ക്കായി നൽകിയ എവറോളിങ് ചാമ്പ്യൻസ് ട്രോഫി വിജയിക്കൾക്കായി സമ്മാനിക്കുകയും ചെയ്തു
വരും വർഷങ്ങളിൽ കൂടുതൽ ടീമുകളെ പങ്കെടുപ്പിച്ചു ടൂർണമെന്റുകൾ സംഘടിപ്പിക്കുമെന്നു നൈമ പ്രസിഡന്റ് ലാജി തോമസ് സമാപന സമ്മേളനത്തിൽ അറിയിക്കുകയും ഈ ടൂർണമെന്റിന്റെ വിജയത്തിനായി അഹോരാത്രം പ്രവർത്തിച്ച കോർഡിനേറ്റർസ് , സബ് കമ്മിറ്റി മെംബേർസ് ആയ മാത്യു ജോഷുവ ,ജിൻസ് ജോസഫ് ,ജോയൽ സ്കറിയ , ഡോൺ തോമസ് ,മെൽവിൻ മാമ്മൻ, ക്രിസ്റ്റോ എബ്രഹാം ,ജോപീസ് അലക്സ്, ജെറി ജോർജ്, ദീപു പറച്ചലിൽ ,ജോഹ്‌സനി തോമസ് ,ലിജു ജോൺ എന്നിവരെ അനുമോദിക്കുകയും ചെയ്തു . മലയാളി കൂട്ടായ്മയ്ക്ക് വേണ്ടി നിലകൊള്ളുന്ന നൈമ അസോസിയേഷൻ ഈ ക്രിക്കറ്റ് ടൂർണമെന്റിന്റെ സ്പോണ്സർമാർക്കും ഇതിനെ പിന്തുണച്ച എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പേഴ്സിനും എല്ലാ പ്രവർത്തകർക്കും സെക്രട്ടറി സിബു ജേക്കബ് നന്ദി അറിയിച്ചു.