“ഞാൻ ഒരു കാലിൽ ബാലൻസ് ചെയ്തുകൊണ്ട് ഒരു ദിവസം രണ്ട് കിലോമീറ്ററോളം നടക്കുന്നു, ഇവിടെ റോഡുകൾ നല്ലതല്ല, എനിക്ക് കൃത്രിമ കാല്‍ കിട്ടിയാൽ എനിക്ക് നടക്കാം,” 14 വയസുകാരൻ പറയുന്നു.
ജമ്മു കശ്മീരിലെ ഹന്ദ്വാരയിൽ പർവേസ് എന്ന വികലാംഗനായ ആൺകുട്ടി ഒറ്റക്കാലിൽ സ്കൂളിലേക്ക് നടക്കുന്നു. വളരെ ചെറുപ്പത്തിൽ തന്നെ ഒരു തീപിടുത്തത്തിൽ ഇടത് കാൽ നഷ്ടപ്പെട്ടിട്ടും ആ കുട്ടി തന്റെ സ്വപ്നങ്ങൾ ഉപേക്ഷിച്ചില്ല. പർവേസ് ഇപ്പോൾ നൗഗാമിലെ ഗവൺമെന്റ് ഹൈസ്‌കൂളിൽ ഒമ്പതാം ക്ലാസിൽ പഠിക്കുന്നു.
“ഞാൻ ഒരു കാലിൽ ബാലൻസ് ചെയ്തുകൊണ്ടാണ് ദിവസവും രണ്ട് കിലോമീറ്ററോളം നടക്കുന്നത്. റോഡുകൾ നല്ലതല്ല, എനിക്കൊരു കൃത്രിമ കാല്‍ കിട്ടിയിരുന്നെങ്കില്‍ നടക്കാമായിരുന്നു. എനിക്ക് ജീവിതത്തിൽ ഒരുപാട് നേടാനുണ്ട്,” 14 വയസ്സുകാരൻ പറഞ്ഞു. സാമൂഹ്യക്ഷേമ വകുപ്പ് വീൽചെയർ നൽകിയിരുന്നുവെങ്കിലും ഗ്രാമത്തിലെ റോഡുകളുടെ മോശം അവസ്ഥ കാരണം അത് ഉപയോഗിക്കുന്നില്ല.
സ്‌കൂളിലെത്താൻ 2 കിലോമീറ്റർ
“നടന്നാണ് സ്‌കൂളിലെത്തുന്നത്. സ്‌കൂളിലേക്കുള്ള റോഡ് തകർന്നു. സ്‌കൂളിൽ എത്തിയതിന് ശേഷം ഒരുപാട് വിയർക്കുന്നു, നടക്കാൻ ബുദ്ധിമുട്ടായതിനാൽ ഞാൻ സ്‌കൂളിലെത്തിയ ശേഷം പ്രാർത്ഥിക്കുന്നു,” പർവേസ് പറഞ്ഞു. എനിക്ക് ക്രിക്കറ്റ്, വോളിബോൾ, കബഡി, എന്നിവ ഇഷ്ടമാണ്. എന്റെ ഭാവി രൂപപ്പെടുത്താൻ സർക്കാർ എന്നെ സഹായിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. എന്റെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനുള്ള അടങ്ങാത്ത ആഗ്രഹം എനിക്കുണ്ട്, പര്‍വേസ് പറയുന്നു.
“എന്റെ സുഹൃത്തുക്കൾ ശരിയായി നടക്കുന്നത് കാണുമ്പോൾ എനിക്ക് സങ്കടമുണ്ട്. പക്ഷേ എനിക്ക് ശക്തി നൽകിയതിന് ഞാൻ അല്ലാഹുവിന് നന്ദി പറയുന്നു. എനിക്ക് ഒരു കൃത്രിമ അവയവം നൽകണമെന്ന് ഞാൻ സർക്കാരിനോട് അഭ്യർത്ഥിക്കുന്നു. സ്കൂളിലേക്കും മറ്റിടങ്ങളിലേക്കും എന്റെ യാത്ര സുഗമമാക്കുന്ന ഒരു അവയവമോ മറ്റേതെങ്കിലും ഗതാഗത മാർഗമോ ഉണ്ടായിരിക്കണം. ഡോക്ടർമാർ ഒരു ഓപ്പറേഷൻ നടത്തി, അതിന് ഒരുപാട് പണം ചിലവായി. എന്റെ ചികിത്സയ്ക്കായി എന്റെ പിതാവിന് സ്വത്ത് വിൽക്കേണ്ടി വന്നു,” പര്‍വേസ് പറഞ്ഞു.
#WATCH| Specially-abled boy walks to school on one leg to pursue his dreams in J&K's Handwara. He has to cover a distance of 2km while balancing on a one leg
Roads are not good. If I get an artificial limb,I can walk. I have a dream to achieve something in my life, Parvaiz said pic.twitter.com/yan7KC0Yd3
— ANI (@ANI) June 3, 2022