ദോഹ : ഖത്തറിലെ പ്രമുഖ കലാ കൂട്ടായ്മായായ ഈണം ദോഹ സംഘടിപ്പിക്കുന്ന ഗായിക യുംന അജിന്റെ നേതൃത്തിലുള്ള ഗസല്‍ ലൈവ് ജൂണ്‍ 16ന്. ഐ.സി.സി അശോക ഹാളില്‍ വൈകീട്ട് എഴ് മണിക്കാണ് ഗസല്‍ ലൈവ് അരങ്ങേറുന്നത്.
പരിപാടിയുടെ ഫ്‌ളയര്‍ പ്രകാശനം റേഡിയോ മലയാളം 98.6 എഫ്.എമ്മില്‍ വെച്ച് നടന്നു. ടൈറ്റില്‍ സ്‌പോണ്‍സര്‍ അല്‍ ഏബിള്‍ ട്രേഡിംഗ് & കോണ്‍ട്രാക്റ്റിംഗ് സീനിയര്‍ മാനേജര്‍ അന്‍സാര്‍ അരിമ്പ്ര, മെയിന്‍ സ്‌പോണ്‍സര്‍ സഹാറ ഹെല്‍ത്ത് ബ്യൂട്ടി സലൂണ്‍ മാനേജിംഗ് ഡയറക്ടര്‍ ബിജു മോന്‍ അക്ബര്‍, 98.6 എഫ്.എം മാര്‍ക്കറ്റിംഗ് ചീഫ് നൗഫല്‍ അബ്ദുല്‍ റഹ്‌മാന്‍, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ എം.വി മുസ്തഫ കൊയിലാണ്ടി,കണ്‍വീനര്‍ ഫരീദ് തിക്കോടി, ഫൈസല്‍ മൂസ, ആഷിഖ് മാഹി, സമീര്‍, ആര്‍ ജെ പാര്‍വതി എന്നിവര്‍ പരിപാടിയില്‍ സംബന്ധിച്ചു.
‘സംഗീതത്തിലൂടെ സൗഹൃദം – സൗഹൃദത്തിലുടെ കാരുണ്യം’ എന്ന ആപ്തവാക്യവുമായി ഈണം ദോഹയുടെ പതിനാറു വര്‍ഷത്തെ വിജയയാത്രയില്‍ ധാരാളം ഗായകര്‍ക്ക് അവസരങ്ങള്‍ നല്‍കി പ്രോത്സാഹിപ്പിക്കുകയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ നിരവധി പേര്‍ക്ക് സാന്ത്വനവുമാവുകയും ചെയ്തിട്ടുണ്ട് – കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മികച്ച ഗായികക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയ നിത്യാ മാമന്‍ ഖത്തറില്‍ ഈണം ദോഹയിലെ സ്ഥിരസാന്നിദ്ധമായിരുന്നു. തുടര്‍ന്നും സംഗീതമേഖലയിലും കാരുണ്യ മേഖലകളിലും മുന്‍ഗണന നല്‍കിയുള്ള പരിപാടികളുമായി ഈണം ദോഹ സജീവമായി രംഗത്തുണ്ടാവുമെന്ന് പരിപാടികളെക്കുറിച്ച് വിശദീകരിക്കവെ പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ എം.വി മുസ്തഫ കൊയിലാണ്ടി,കണ്‍വീനര്‍ ഫരീദ് തിക്കോടി എന്നിവര്‍ പറഞ്ഞു.