ഇന്ന് അർധരാത്രി മുതൽ 52 ദിവസത്തേക്ക് ട്രോളിംഗ് നിരോധനം നിലവില്‍ വരും

കൊല്ലം: ഇന്ന് അർദ്ധരാത്രി മുതൽ ട്രോളിംഗ് നിരോധനം നിലവില്‍ വരും. ട്രോളിംഗ് ബോട്ടുകൾക്ക് 52 ദിവസത്തേക്ക് മത്സ്യബന്ധനം നിരോധിച്ചിട്ടുണ്ട്. ഉപരോധസമയത്ത് ഇന്ധനവിലക്കയറ്റത്തിൽ ബുദ്ധിമുട്ടുന്ന മത്സ്യത്തൊഴിലാളികളുടെ ഏക പ്രതീക്ഷ സർക്കാർ സഹായമാണ്.

ഇന്ധനവില വർധനവ് മൂലം മിക്ക മത്സ്യത്തൊഴിലാളികളും ദുരിതത്തിലാണ്. ട്രോളിങ് നിരോധനം വരുന്നതോടെ മേഖല കൂടുതൽ പ്രതിസന്ധിയിലാകും. ഇന്ന് അർധരാത്രി മുതൽ 4,200-ലധികം ട്രോളറുകൾ കടലിലുണ്ടാകില്ല.

അയൽ സംസ്ഥാനത്തെ ബോട്ടുകൾ നിരോധനത്തിന് മുന്നേ തീരം വിട്ടു പോകണമെന്നാണ് നിർദേശം. പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് ഉപരിതല മത്സ്യബന്ധനം നടത്താം. മത്സ്യബന്ധന മേഖലയെ സംരക്ഷിക്കുന്ന നിലപാട് സർക്കാർ സ്വീകരിക്കണമെന്നാണ് ബോട്ടുടമകളുടെ ആവശ്യം. സൗജന്യറേഷനും മറ്റ് ആനുകൂല്യങ്ങളും നൽകുമെന്നാണ് സർക്കാർ വാഗ്‌ദാനം.

മുൻ വർഷങ്ങളിലെതിനേക്കാൾ പരിഗണന വേണമെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. യാനങ്ങളുടെ നവീകരണത്തിന് പലിശരഹിത വായ്‌പ അനുവദിക്കണമെന്നും ബോട്ടുടമകൾ ആവശ്യപ്പെടുന്നു.

Print Friendly, PDF & Email

Leave a Comment

More News