വാഷിംഗ്ടണ്‍: ഗര്‍ഭഛിദ്ര നിരോധന ബില്ലില്‍ അവസാന തീരുമാനം ഉണ്ടാകാനിരിക്കെ സുപ്രീം കോടതി ജഡ്ജിമാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും കൂടുതല്‍ സംരക്ഷണം നല്കുന്ന നിര്‍ദ്ദേശമടങ്ങിയ ബില്‍ അടുത്ത ആഴ്ച യു.എസ്. ഹൗസ് പരിഗണിക്കുമെന്ന് സ്പീക്കര്‍ നാന്‍സി പെലോസി.
മെരിലാന്റിലുള്ള സുപ്രീം കോടതി ജഡ്ജി ബ്രൂട്ട് കവനോയുടെ വസതിക്ക് സമീപം കൈത്തോക്കും കത്തിയുമായി ഒരാളെ പിടികൂടിയ സാഹചര്യത്തിലാണ് ജഡ്ജിമാര്‍ക്ക് സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനെക്കുറിച്ച് യു.എസ് ഹൗസ് ചര്‍ച്ച നടത്തുകയെന്നും സ്പീക്കര്‍ പറഞ്ഞു.
അറസ്റ്റ് ചെയ്യപ്പെട്ട വ്യക്തി കാലിഫോര്‍ണിയയില്‍ നിന്നാണ് ജഡ്ജി ബ്രൂട്ട് കവനോയുടെ വസതിക്ക് സമീപം എത്തിയതെന്നും, ജഡ്ജിയെ മാത്രം ലക്ഷ്യം വെച്ചാണ് വന്നതെന്നും അന്വേഷണോദ്യാഗസ്ഥരോട് സമ്മതിച്ചിരുന്നു.
മെയ് മാസം ജഡ്ജിമാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് യു.എസ് സെനറ്റില്‍ ഐക്യ കണ്ഠേന നിയമം പാസ്സാക്കിയിരുന്നുവെങ്കിലും, യുഎസ് ഹൗസ് അതിന് തടയിടുകയായിരുന്നു. ഇതിന് നേതൃത്വം നല്‍കിയത് ഡെമോക്രാറ്റിക് പാര്‍ട്ടി തന്നെയാണ് . ഇതിനെതിരെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രതിഷേധിക്കുകയും യുഎസ് ഹൗസില്‍ ബില്‍ വോട്ടിനിടുന്നതില്‍ റാലി സംഘടിപ്പിക്കുകയും ചെയ്തിരുന്നു . ബില്ലിന് കൂടുതല്‍ വ്യക്തത ആവശ്യമാണെന്ന് ഡെമോക്രാറ്റുകള്‍ വോട്ടിനിടാന്‍ വിസമ്മതിച്ചത് .