വന്‍ സുരക്ഷാ സന്നാഹത്തോടെ മുഖ്യമന്ത്രി കോട്ടയത്ത്

കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയന്റെ വരവിനെ തുടർന്ന് കോട്ടയത്ത് കർശന ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. നഗരത്തിനുള്ളിലെ പല റോഡുകളിലും പോലീസ് ബാരിക്കേഡുകൾ സ്ഥാപിച്ചു. കെ കെ റോഡിൽ ജനറൽ ആശുപത്രിക്ക് മുന്നിൽ വാഹനങ്ങൾ തടഞ്ഞതോടെ യാത്രക്കാരും പോലീസും തമ്മിൽ വാക്കേറ്റമുണ്ടായി.

കേരള ഗസറ്റഡ് ഓഫിസേഴ്സ് അസോസിയേഷൻ (കെജിഒഎ) സമ്മേളനത്തിൽ പങ്കെടുക്കുന്നതിനാണ് മുഖ്യമന്ത്രി കോട്ടയത്ത് എത്തിയത്. സമ്മേളനത്തിൽ പങ്കെടുക്കുന്നവർ ഒരു മണിക്കൂർ മുൻപു ഹാളിൽ കയറണമെന്നു നിർദേശമുണ്ട്. പരിപാടിക്ക് എത്തുന്ന മാധ്യമപ്രവർത്തകർക്ക് പാസ് വേണമെന്നും നിഷ്കർഷിച്ചിട്ടുണ്ട്.

പ്രതിഷേധം ശക്തമായതോടെ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സുരക്ഷ ശക്തമാക്കി. പൊതുചടങ്ങുകൾ കഴിവതും ഒഴിവാക്കാൻ മുഖ്യമന്ത്രിക്ക് ഇന്റലിജന്‍സ് നിര്‍ദ്ദേശിച്ചിരുന്നു. ബോംബ് സ്ക്വാഡ് ഉൾപ്പെടെയുള്ള സുരക്ഷയും ശക്തമാക്കിയിട്ടുണ്ട്.

 

Print Friendly, PDF & Email

Leave a Comment

More News