സൗത്ത് കരോലിന: ക്യാപിറ്റോള്‍ കലാപത്തെ തുടര്‍ന്ന് ട്രംപിനെ ഇംപീച്ച് ചെയ്യാന്‍ യു.എസ്. ഹൗസില്‍ റിപ്പബ്ലിക്കന്‍ അംഗങ്ങളുടെ കൂട്ടത്തില്‍ ഡമോക്രാറ്റുകളോടു ചേര്‍ന്ന് വോട്ടു ചെയ്ത യു.എസ്. ഹൗസ് പ്രതിനിധി ടോം റൈസിന് സൗത്ത് കരോലിന റിപ്പബ്ലിക്കന്‍ പ്രൈമറിയില്‍ പരാജയം. ട്രംപ് പിന്തുണച്ച റസ്സല്‍ ഫ്രൈയാണ് ഇവിടെ ടോമിനെ പരാജയപ്പെടുത്തിയത്. രാജ്യം വളരെ താല്പര്യത്തോടെ ഉറ്റു നോക്കിയ തിരഞ്ഞെടുപ്പായിരുന്നു ഇത്.
സൗത്ത് കരോലിന മുന്‍ ഗവര്‍ണ്ണര്‍ നിക്കി ഹേലിയും റസ്സലിനെ പിന്തുണച്ചിരുന്നു.
ടോം റൈസ് അഞ്ച് തവണയാണ് ഇവിടെ നിന്നും യു.എസ്. ഹൗസിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നത്.
ട്രംപിനെതിരെ വോട്ടു ചെയ്ത പത്തു പേരില്‍ പരാജയപ്പെട്ട ആദ്യ അംഗമാണ് ടോം റൈസ്. 99 ശതമാനം വോട്ടുകള്‍ എണ്ണി കഴിഞ്ഞപ്പോള്‍ റസ്സല്‍ ഫ്രൈ 57 ശതമാനം വോട്ടുകള്‍ നേടി ടോമിന് 24.6 ശതമാനം മാത്രമേ നേടാനായുള്ളൂ.