ചിക്കാഗോ: വടക്കേ അമേരിക്കയില്‍ താമസിക്കുന്ന ഇരുപത്തി അയ്യായിരത്തില്‍പ്പരം വരുന്ന ക്‌നാനായ സമുദായാംഗങ്ങളുടെ സംഘടനയായ കെ.സി.സി.എന്‍.എ.യുടെ ആഭിമുഖ്യത്തില്‍ രണ്ടുവര്‍ഷത്തില്‍ ഒരിക്കല്‍ സംഘടിപ്പിക്കുന്ന ക്‌നാനായ കണ്‍വന്‍ഷന്‍ 2022 ജൂലൈ 21 മുതല്‍ 24 വരെ ഇന്‍ഡ്യാനപോളിസില്‍ വച്ച് സംഘടിപ്പിക്കുമ്പോള്‍, ഇത്തവണത്തെ കണ്‍വന്‍ഷന്റെ സ്‌പോര്‍ട്‌സ് & ഗെയിംസ് കമ്മറ്റി ചെയര്‍മാനായി ഐജോ ആകശാലയെ തെരഞ്ഞെടുത്തു. കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്ന എല്ലാ പ്രായത്തിലുള്ളവര്‍ക്കുമായി ബാസ്‌ക്കറ്റ്‌ബോള്‍, വോളിബോള്‍, ഷട്ടില്‍ ടൂര്‍ണ്ണമെന്റ്, വടംവലി മത്സരം, വനിതകള്‍ക്കായി ത്രോബോള്‍ മത്സരം തുടങ്ങിയ കണ്‍വന്‍ഷനില്‍ നടത്തപ്പെടുന്നു എന്ന് കെ.സി.സി.എന്‍.എ. പ്രസിഡന്റ് സിറിയക് കൂവക്കാട്ടില്‍ അറിയിച്ചു.
വിവിധ പ്രായത്തിലുള്ളവര്‍ക്കായി, യൂണിറ്റ് അടിസ്ഥാനമാക്കി നടത്തുന്ന മത്സരങ്ങളില്‍ വിജയിക്കുന്നവര്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ ഉണ്ടായിരിക്കുമെന്നും ഈ മത്സരങ്ങളില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ എത്രയും പെട്ടെന്ന് അതാത് യൂണിറ്റ് ഭാരവാഹികളുമായി ബന്ധപ്പെട്ട് മത്സരങ്ങളില്‍ പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് ചെയര്‍മാന്‍ ഐജോ ആകശാലയില്‍ അറിയിച്ചു.
ഈ കമ്മറ്റിയുടെ കോ-ചെയര്‍മാന്‍മാരായി ജെയിംസ് തടത്തില്‍ (732 887 0967), ജോയി തേനാകര (847 630 3308), റ്റോബിന്‍ പൂതക്കരി (708 969 1749), ബിനോയി തത്തംകുളം (804 200 9511) എന്നിവരെ തെരഞ്ഞെടുത്തു. സ്‌പോര്‍ട്‌സ് & ഗെയിംസ് കമ്മറ്റിയുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് ഇവരുമായി ബന്ധപ്പെടണമെന്ന് ഈ കമ്മറ്റിയുടെ ലെയ്‌സണായി പ്രവര്‍ത്തിക്കുന്ന റീജിയണല്‍ വൈസ് പ്രസിഡന്റ് ഫിനു തൂമ്പനാല്‍ (630 974 7383) അറിയിച്ചു.