ഡാളസ് : ഫെഡറേഷൻ ഓഫ് അലിഗഢ് അലംനൈ അസ്സോസിയേഷൻ ഇരുപത്തിയൊന്നാമത് വാർഷിക സമ്മേളനം ഡാളസ്സിൽ വച്ച് സംഘടിപ്പിക്കുന്നു. ജൂലൈ 15 മുതൽ 17 വരെ നീണ്ടുനിൽക്കുന്ന സമ്മേളനത്തിന് വേദിയൊരുക്കുന്നത് റിച്ചാർഡ്സൺ ഹോളിഡേ ഇന്നില്‍ ആണ്. ഡാളസ് അലിഗഢ് അലംനൈ അസ്സോസിയേഷൻ സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്നു
അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള അലിഗഢ് സർവകലാശാല പൂർവ വിദ്യാർത്ഥികൾ സമ്മേളനത്തിൽ പങ്കെടുക്കും. അക്കാദമിക് ആൻഡ് ലീഗൽ സ്കോളർ പ്രൊഫസർ മുസ്തഫ മുഖ്യാതിഥിയായും, ബയോഗ്രഫറും റിസർച്ച് പ്രൊഫസറുമായ ഡോക്ടർ രാജ്മോഹൻ ഗാന്ധി വിശിഷ്ടാഥിതിയായും പങ്കെടുക്കും.
പൂർവ്വ വിദ്യാർത്ഥികളുടെ സംഗമത്തിൽ വിവിധ കലാ കായിക പരിപാടികൾ, ചർച്ചകൾ, സംഗീതസദസ്, രുചികരമായ ഭക്ഷണം എന്നിവ ക്രമീകരിച്ചിട്ടുണ്ട്.
അമേരിക്കയിൽ സജീവമായി പ്രവർത്തിക്കുന്ന 14 അലംനൈ സംഘടനകളിൽനിന്നും ഉള്ള പ്രതിനിധികൾ പങ്കെടുത്തു സമ്മേളനം വിജയിപ്പിക്കണമെന്ന് പ്രസിഡൻറ് ഇലക്റ്റ് ഫറാസ് ഹസ്സൻ അഭ്യർത്ഥിച്ചു.
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും: Faraz Hasan, FAAA President Elect 469-543-9434
www.aligs.org സന്ദർശിക്കണമെന്നും ഹസ്സൻ അറിയിച്ചു.