അഗ്നിപഥിനെതിരായി സമരം ചെയ്യുന്നവര്‍ അവരുടെ സ്ഥിരം പരിപാടിയാണെന്നും, നരേന്ദ്രമോദി സർക്കാരിനെ അന്ധമായി എതിർക്കുന്നവരാണെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. രാജ്യത്തെ യുവാക്കളുടെ പ്രതീക്ഷയാണ് അഗ്നിപഥ് പദ്ധതി. ഇടതുപക്ഷ-ജിഹാദി-അർബൻ നക്സൽ സംഘമാണ് ഇപ്പോൾ സമരം നയിക്കുന്നത്. ബ്രേക്ക് ഇന്ത്യ ബ്രിഗേഡ് ടീമാണ് അവരെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
തിടുക്കപ്പെട്ടാണ് അഗ്നിപഥ് നടപ്പാക്കിയതെന്ന പ്രചരണം ശരിയല്ല. കഴിഞ്ഞ രണ്ട് വർഷത്തെ ചർച്ചകൾക്ക് ശേഷമാണ് പദ്ധതി നടപ്പിലാക്കിയത്. സമരക്കാരോട് കേന്ദ്ര സർക്കാരിന് തുറന്ന സമീപനമാണ് ഉള്ളത്. സംസ്ഥാന ഫോഴ്സുകളിലും അർദ്ധ സൈനിക ഫോഴ്സുകളിലും അഗ്നിവീരൻമാർക്ക് സംവരണം ലഭിക്കുമെന്നും സർക്കാർ അറിയിച്ചിട്ടുണ്ടെന്നും കോട്ടയത്ത് മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
ആർമി റിക്രൂട്ട്മെന്റ് ഏജൻസി നടത്തുന്ന ചില വിരലിലെണ്ണാവുന്നവർക്ക് മാത്രമേ അഗ്നിപഥിൽ പ്രശ്നമുണ്ടാകൂ. കഴിഞ്ഞ രണ്ട് ലോക കേരള സഭകളും ചാപിള്ളകളായിരുന്നു എന്ന് സുരേന്ദ്രന് പറഞ്ഞു. ലോക കേരള സഭയുടെ ഭാഗമായി കേരളത്തിൽ ഒരു നിക്ഷേപവും വന്നിട്ടില്ല. ലോക കേരള സഭ മലയാളി സമൂഹത്തിന് എന്തെങ്കിലും സംഭാവന നൽകിയിട്ടുണ്ടോയെന്ന് സ്പീക്കറും വക്താക്കളും ജനങ്ങളോട് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.