റിയാദ്: ബിജെപി മുന്‍ നേതാവ് നൂപുർ ശർമ്മ പ്രവാചകൻ മുഹമ്മദ് നബിയെക്കുറിച്ച് നടത്തിയ ഒരു പ്രസ്താവന ഇന്ത്യയില്‍ മാത്രമല്ല, ലോകമൊട്ടാകെ, പ്രത്യേകിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ വലിയ കോലാഹലമുണ്ടാകിയ സംഭവമാണ്. എന്നാല്‍, നൂപുർ ശർമ്മ പറഞ്ഞത് പ്രവാചക നിന്ദ അല്ലെന്നും, അവര്‍ പറഞ്ഞത് നൂറു ശതമാനം ശരിയാണെന്നുമാണ് സൗദി അറേബ്യയിലെ മൗലാന അസിം അൽ-ഹക്കിം പറയുന്നത്. “ഇന്ത്യയിൽ, മുഹമ്മദ് നബി ആഇശയെ 6 വയസ്സിൽ വിവാഹം കഴിച്ചതായും 9 വയസ്സിൽ അവളുമായി ബന്ധം പുലർത്തിയതായും പറയപ്പെടുന്നു. ഇത് ശരിയാണോ? ദയവായി വ്യക്തമാക്കാമോ,” എന്ന മൗലാന ഫയാസ് എന്ന ഉപയോക്താവിന്റെ ചോദ്യത്തിനാണ് മൗലാന അസിം അല്‍-ഹക്കിം ട്വിറ്ററിലൂടെ മറുപടി പറഞ്ഞത്.
തന്റെ ട്വീറ്റിന് മറുപടിയായി മൗലാന അസിം അൽ-ഹക്കിം ‘അതെ’ എന്ന് പറഞ്ഞു. കൂടാതെ, “അത് 100 ശതമാനം ശരിയാണ്” എന്നും അദ്ദേഹം മറുപടി നല്‍കി. തുടർന്ന് അമൻഡ ഫിഗേര എന്ന മാധ്യമ പ്രവർത്തകന്റെ “ഹക്കീം പറഞ്ഞത് ശരിയാണെങ്കിൽ, ആഇശയെ പ്രവാചകൻ കണ്ടെത്തുമ്പോൾ അവര്‍ക്ക് 9 വയസ്സായിരുന്നോ? അതോ 17 വയസ്സായിരുന്നോ? എന്റെ അറിവില്‍ അങ്ങനെയാണല്ലോ,” എന്ന ചോദ്യത്തിന് മൗലാന അൽ-ഹക്കിം പറഞ്ഞു , “അതെല്ലാം കള്ളമാണ്!, ആഇശ തന്നെ മുസ്ലിംകളോട് പറഞ്ഞിട്ടുണ്ട്, അവര്‍ക്ക് ഒമ്പത് വയസ്സായിരുന്നു പ്രായം! അത് ബുഖാരിയിലും മറ്റ് ഹദീസുകളിലും പറഞ്ഞിട്ടുണ്ട്.”
ഒരു ടിവി ചർച്ചയ്ക്കിടെ നൂപൂർ ശർമ്മ ഇത് പറഞ്ഞപ്പോൾ, സൗദി അറേബ്യ, ഖത്തർ, കുവൈറ്റ്, ഇറാൻ തുടങ്ങിയ പല മുസ്ലീം രാജ്യങ്ങളും ഇന്ത്യയെ ലക്ഷ്യമിട്ട് തങ്ങളുടെ ഇരട്ട സ്വഭാവം പ്രകടിപ്പിച്ചു. ഈ രാജ്യങ്ങൾ അതിനെ പ്രവാചകനെ അപമാനിച്ചതായി വ്യാഖ്യാനിച്ചു. എന്നാൽ, നൂപുർ ശർമയെയും നവീൻ ജിൻഡാലിനെയും ബിജെപി പിന്നീട് പാർട്ടിയിൽ നിന്ന് പുറത്താക്കി. മാത്രമല്ല, പ്രവാചകനിന്ദയുടെ പേരിൽ രാജ്യത്തുടനീളം കലാപങ്ങളുണ്ടായി. കാൺപൂർ മുതൽ ഹൈദരാബാദ്, ബിഹാർ വരെ മുസ്ലീങ്ങളുടെ ആൾക്കൂട്ടം കല്ലേറും തീവെപ്പും അക്രമവും സുരക്ഷാ സേനയെ ആക്രമിക്കലും നടത്തുകയും അത് വളരെ ആസൂത്രിതമായി രാജ്യത്തുടനീളം നടപ്പിലാക്കുകയും ചെയ്തു.
2022 മെയ് 26 നാണ് ടൈംസ് നൗ ചാനലില്‍ ഗ്യാൻവാപി ശിവ്ലിംഗ് കേസിൽ ഒരു സംവാദം നടന്നതും നൂപുര്‍ ശര്‍മ്മയുടെ വിവാദ പരാമര്‍ശം നടന്നതും. ഈ സംവാദത്തിൽ, ജ്ഞാനവാപിയുടെ ശിവലിംഗത്തെ കളിയാക്കിയയാളോട് നൂപൂർ ചോദിച്ചു…”തങ്ങളുടെ ദൈവത്തെ പരിഹസിക്കുന്നവരോടൊ തിരിച്ചും അങ്ങനെ സംസാരിക്കാമെന്നും, പിന്നീട് ഖുറാനും ഹദീസുകളും പരാമർശിച്ചുകൊണ്ട് പ്രവാചകന്റെ നിക്കാഹിനെ പരാമർശിക്കുകയും ചെയ്തു. അതുകഴിഞ്ഞാണ് ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈർ, നൂപൂർ ശർമ്മ മുഹമ്മദ് നബിയെ അപമാനിച്ചെന്ന് ആരോപിച്ച് ഒരു ഓൺലൈൻ കാമ്പെയ്‌ൻ നടത്തിയത്. അതെ, ഈ പ്രചാരണത്തിന് ശേഷം, നൂപുര്‍ ശര്‍മ്മയേയും അവരുടെ കുടുംബത്തെയും കൊല്ലുമെന്നും ബലാത്സംഗം ചെയ്യുമെന്നും മതമൗലികവാദികൾ ഭീഷണിപ്പെടുത്തുകയായിരുന്നു. അതേ സമയം, ചില മതമൗലികവാദികൾ നൂപുറിനെ കൊല്ലുന്ന ആള്‍ക്ക് പാരിദോഷികവും പ്രഖ്യാപിച്ചു.