ചിക്കാഗോ: ഇന്ത്യന്‍ വംശജരായ എഞ്ചിനീയര്‍മാരുടെ കേന്ദ്ര സംഘടനയായ അമേരിക്കന്‍ അസോസിയേഷന് ഓഫ് എഞ്ചിനീയേഴ്സ് ഓഫ് ഇന്ത്യന്‍ ഒറിജിന്‍ (എഎഇഐഒ) ടെക്നോളജി ഇന്നോവേഷന്‍ ആന്‍ഡ് ഇക്കണോമിക് ഡെവലപ്മെന്റ് സമ്മിറ്റ് ഓക്ക്ബ്രൂക്ക് മരിയറ്റിന്റെ ഗ്രാന്‍ഡ് ബാള്‍റൂമില്‍ വെച്ച് സെപ്റ്റംബര്‍ 17ന് നടത്തുമെന്ന് ജിഇ കോര്പ്പറേഷന് ഡിവിഷണല്‍ ഡയറക്ടറും അസോസിയേഷന് പ്രസിഡന്റുമായ ഗ്ലാഡ്സണ്‍ വര്‍ഗീസ്, റെഡ്ബെറി കോര്‍പ്പറേഷന്റെ ചെയര്‍മാനും സമ്മിറ്റിന്റെ ചെയറുമായ ഡോ. ദീപക് കാന്ത് വ്യാസ്, മുന്‍ നോര്‍ത്തേണ്‍ ഇല്ലിനോയി യൂണിവേഴ്സിറ്റി എഞ്ചിനീയറിംഗ് ഡീനും പ്രോബിസ് കോര്പ്പറേഷന് പ്രസിഡന്റും സമ്മിറ്റിന്റെ കോ ചെയര്‍മാനുമായ ഡോ. പ്രമോദ് വോറയും അറിയിച്ചു.
ഈ വര്‍ഷത്തെ സമ്മിറ്റില്‍ സ്റ്റാര്‍ട്ടപ് കമ്പനികളുടെ ട്രേഡ് ഷോ, എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ക്കായുള്ള പ്രത്യേക സെമിനാര്‍, ഇന്ത്യയില്‍ നിന്നും അമേരിക്കയില്‍ നിന്നുമുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ഫോര്‍ച്യൂണ്‍-100 കമ്പനികളുടെ സിഇഒമാര്‍, സെനറ്റര്‍മാര്‍, യുഎസ് കോണ്‍ഗ്രസ് അംഗങ്ങള്‍, അമേരിക്കന്‍ യൂണിവേഴ്സിറ്റി പ്രൊഫസര്‍മാര്‍, കോണ്‍സല്‍ ജനറല്‍ ഓഫ് ഇന്ത്യ എന്നിവര്‍ പങ്കെടുക്കും. വൈകീട്ട് നടക്കുന്ന ആനുവല്‍ ഗാലായില്‍ ബിസിനസ് നെറ്റ്വര്ക്കിംഗ്, അവാര്‍ഡ് സെറിമോണി, എന്റര്‍ടെയിന്‍മെന്റ്, ഡിന്നര്‍ എന്നിവ ഉണ്ടായിരിക്കുന്നതാണ്.
ഈ സമ്മേളനത്തിന്റെ വിജയത്തിനുവേണ്ടി ഗ്ലാഡ്സണ്‍ വര്‍ഗീസ്, ഡോ. ദീപക് കാന്ത് വ്യാസ്, ഡോ. പ്രമോദ് വോറ, നിതിന്‍ മഹേശ്വരി, നാഗ് ജയ്സ്വാള്‍, റുല്ഡാര് സിംഗ്, ബ്രിജ്ജ് ശര്‍മ്മ, രാജിന്ദര്‍ സിംഗ് എന്നിവര്‍ നേതൃണ്ത്വം നല്കുന്ന സ്റ്റീയറിംഗ് കമ്മിറ്റിയും ബോര്‍ഡ് അംഗങ്ങളായ ഡോ. അജിത് പന്ത്, അഭിഷേക് ജയിന്, സഞ്ജീവ് സിംഗ്, ഡോ. മോഹന്‍ബിര്‍ സിംഗ് സ്വേതി, റോര്ദര് പട്ടേല്‍, അല്ലി ധനുരാജ്, മുരുകേശ് കാസലിഗ്, വിനോദ് ചാനവേലു, അങ്കിത് ശ്രീവാസ്തവ, ഡോ. യോഗി ബര്ധാവാജ്, ഡോ. നവിന് മാഞ്ഞൂരാന് എന്നിവര്‍ സബ് കണ്മ്മിറ്റികളിലായി പ്രവര്‍ത്തിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് www.aaeiousa.org സന്ദര്‍ശിക്കാവുന്നതാണ്. വിവിധ സെമിനാറുകള്‍, പാനല്‍ ഡിസ്കഷന്, മീറ്റ് ആന്‍ഡ് ഗ്രീറ്റ്, എന്റര്‍ടെയിന്‍മെന്റ് എന്നിവ ഈ സമ്മേളനത്തിന് മാറ്റുകൂട്ടും.