മുംബൈ: മഹാരാഷ്ട്രയിലെ മഹാ വികാസ് അഗാധി സർക്കാരിനെ പിരിച്ചുവിടുമെന്ന സൂചന നൽകി ശിവസേന എംപി സഞ്ജയ് റാവത്ത്. “മഹാരാഷ്ട്രയിൽ നിലനിൽക്കുന്ന രാഷ്ട്രീയ പ്രതിസന്ധി വിധാൻസഭ പിരിച്ചു വിടുന്നതിലേക്ക് നീങ്ങുകയാണ്,” ബുധനാഴ്ച രാവിലെ സഞ്ജയ് റാവത്ത് ട്വീറ്റ് ചെയ്തു.
40 ഓളം ശിവസേന അംഗങ്ങൾ നഗരവികസന മന്ത്രി ഏകനാഥ് ഷിൻഡെയുടെ പക്ഷം ചേർന്ന് ഇപ്പോൾ ഗുവാഹത്തിയിലെ ഒരു ഹോട്ടലിൽ പാർപ്പിച്ചിരിക്കുന്ന ശിവസേനയിലെ പിളർപ്പിന്റെ പശ്ചാത്തലത്തിലാണ് ഇത്. വിമത ശിവസേന എംപിമാരും മഹാരാഷ്ട്രയിലെ പ്രതിപക്ഷമായ ബിജെപിയുമായി കൈകോർത്തേക്കുമെന്ന് വൃത്തങ്ങൾ സൂചിപ്പിക്കുന്നു.