മൺപാതകൾ (കവിത): ഹണി സുധീര്‍

നാട്ടിടവഴികളുടെ മാധുര്യമെങ്ങോ
കളഞ്ഞു പോയ്, എങ്കിലുമെന്നോർമകളിൽ
പച്ചച്ചുനിൽക്കുമൊരു ഗ്രാമീണഛായയുടെ
ലാസ്യഭംഗി, കാലം മറയ്ക്കുന്ന പാടുകളിൽ,
അപ്പോഴും മായാതെ പോകുന്ന മൺവീഥികൾ!
അന്ന് ഞാൻ മണ്ണിൽ പതിപ്പിച്ച പാടുകൾ
ഇന്നു ഞാൻ വെറുതെ തിരഞ്ഞു പോയി.
തിരികെ നാം എത്തുമ്പോൾ ഓമനിക്കാനൊരു
മൺതരിയെങ്കിലും ശേഷിച്ചു വേണം.
കാണാനിനിയാകുമോ ആ കാഴ്ചകൾ,
മനസിന്റെ തേങ്ങലിൽ അലയടിക്കുന്നൊരു ആർത്തനാദം.
ഓർമകളുടെ നിശ്വാസമുയർത്തുന്ന,
ചുടുനെടുവീർപ്പുകൾ ആരു കാണാൻ!.
തിരികെ നാം എത്തുമ്പോൾ,ഓർമിക്കുവാനൊരു,
മൺപാതയെങ്കിലും വേണമീ ഭൂമിയിൽ.

Print Friendly, PDF & Email

5 Thoughts to “മൺപാതകൾ (കവിത): ഹണി സുധീര്‍”

  1. മിനി

    ഇത്തിരി വാക്കുകളില്‍ ഒത്തിരി പറയുന്ന കവിത…. ഗൃഹാതുരത്വം വിളിച്ചോതുന്ന കവിത..
    ആശംസകള്‍…

  2. രജനി രാജന്‍

    ഹണി സുധീറിന്റെ മുന്‍ രചനകള്‍ കൗതുക പൂര്‍‌വ്വം വായിക്കാറുണ്ട്…. മണ്ണിന്റെ മണമുള്ള എഴുത്തുകള്‍… ഇനിയും ആ തൂലികയില്‍ നിന്ന് കൂടുതല്‍ പ്രതീക്ഷിക്കുന്നു..

  3. സുദേവന്‍

    “തിരികെ നാം എത്തുമ്പോൾ ഓമനിക്കാനൊരു
    മൺതരിയെങ്കിലും ശേഷിച്ചു വേണം.
    കാണാനിനിയാകുമോ ആ കാഴ്ചകൾ,
    മനസിന്റെ തേങ്ങലിൽ അലയടിക്കുന്നൊരു ആർത്തനാദം.”

    നല്ല വരികള്‍….. ഇനിയും പ്രതീക്ഷിക്കുന്നു.

  4. ഷൈനി വര്‍ഗീസ്

    കവിതയില്‍ ഒളിഞ്ഞിരിക്കുന്ന നോസ്റ്റാള്‍ജിയ… അര്‍ത്ഥവത്തായ വരികള്‍.. അഭിനന്ദനങ്ങള്‍

  5. സുരേഷ് എം.കെ.

    മിനി കവിതയാണെങ്കിലും വരികള്‍ക്ക് മണ്ണിന്റെ സുഗന്ധം… അഭിനന്ദനങ്ങള്‍..!!

Leave a Comment