ചണ്ഡീഗഡ്: അഴിമതിക്കേസിൽ അറസ്റ്റിലായ ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസസ് (ഐഎഎസ്) ഉദ്യോഗസ്ഥൻ സഞ്ജയ് പോപ്ലി തന്റെ മകനെ വിജിലൻസ് ഡിപ്പാർട്ട്മെന്റ് കൊലപ്പെടുത്തിയെന്നും സംഭവത്തിന് താൻ ദൃക്സാക്ഷിയാണെന്നും ആരോപിച്ചു. “ഞാൻ ഒരു ദൃക്സാക്ഷിയാണ്, അവർ (പോലീസ് ഉദ്യോഗസ്ഥർ) എന്നെ കൊണ്ടുപോകുന്നു….എന്റെ മകനെ അവർ വെടിവച്ചു കൊന്നു,” പോപ്ലി പറഞ്ഞു.
ശനിയാഴ്ചയാണ് ഐഎഎസ് ഉദ്യോഗസ്ഥന്റെ മകൻ വെടിയേറ്റ് മരിച്ചത്. കാർത്തിക് പോപ്ലി ആത്മഹത്യ ചെയ്തതാണെന്ന് പോലീസ് പറയുമ്പോൾ, അദ്ദേഹത്തിന്റെ കുടുംബം അവനെ കൊലപ്പെടുത്തിയതാണെന്ന് അവകാശപ്പെട്ടു. “അവർ എന്റെ കുട്ടിയെ പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്തു. തെളിവിനായി വീട്ടുജോലിക്കാരിയെ അവർ പീഡിപ്പിച്ചു. മുഴുവൻ വിജിലൻസ് ബ്യൂറോയും ഡിഎസ്പിയും മുഖ്യമന്ത്രിയുടെ സമ്മർദ്ദത്തിലാണ്. ഇതാണ് അവർ ആളുകളെ കൊല്ലുന്നത്,” കാർത്തിക് പോപ്ലിയുടെ അമ്മ പറഞ്ഞു.
പഞ്ചാബ് വിജിലൻസ് ബ്യൂറോ അഴിമതിക്കേസിൽ ഐഎഎസ് ഉദ്യോഗസ്ഥനായ പോപ്ലിയേയും കൂട്ടാളിയേയും അറസ്റ്റ് ചെയ്ത് ദിവസങ്ങൾക്ക് ശേഷമാണ് സംഭവം. സഞ്ജയ് പോപ്ലിയെ വിജിലൻസ് സംഘം കൊലപ്പെടുത്തിയെന്ന് ബന്ധുവായ അനു പ്രീത് കുലാർ ആരോപിച്ചു. “സഞ്ജയ് പോപ്ലിയോട് ഒരു ഡോക്യുമെന്റില് ഒപ്പിടാൻ വിജിലൻസ് സംഘം ആവശ്യപ്പെട്ടു, അല്ലാത്തപക്ഷം അത് മകന് നന്നാകില്ലെന്നു പറഞ്ഞു. അവർ അവനെ ഒരു മുറിയിൽ പൂട്ടിയിട്ട് മകനെ മുകളിലത്തെ നിലയിലേക്ക് കൊണ്ടുപോയി. ഞങ്ങൾ താഴെ നിൽക്കുകയായിരുന്നു, കുറച്ച് സമയത്തിന് ശേഷം വെടിയൊച്ചയുടെ ശബ്ദം കേട്ടു. വിജിലൻസ് അവനെ കൊന്നു.”
പിതാവിന്റെ ലൈസൻസുള്ള പിസ്റ്റൾ ഉപയോഗിച്ച് കുട്ടി സ്വയം വെടിയുതിർക്കുകയായിരുന്നുവെന്ന് എസ്എസ്പി കുൽദീപ് ചാഹൽ പറഞ്ഞു. അന്വേഷണത്തിനായി വിജിലൻസ് സംഘം എത്തിയിരുന്നു (ഐഎഎസ് സഞ്ജയ് പോപ്ലിയുടെ വീട്ടിൽ) വെടിയൊച്ച കേട്ടു. പരിശോധനയ്ക്ക് ശേഷം മകൻ തന്റെ ലൈസൻസുള്ള തോക്ക് ഉപയോഗിച്ച് സ്വയം വെടിവെച്ചതാണെന്ന് അവർക്ക് മനസ്സിലായി, അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു,” എസ്എസ്പി ചാഹൽ പറഞ്ഞു.
അറസ്റ്റിലായ ഐഎഎസ് ഉദ്യോഗസ്ഥൻ സഞ്ജയ് പോപ്ലിയുടെ വീട്ടിൽ നിന്ന് പഞ്ചാബിലെ വിജിലൻസ് ഡിപ്പാർട്ട്മെന്റ് ശനിയാഴ്ച 12 കിലോയിലധികം സ്വർണം കണ്ടെടുത്തു. അഴിമതിക്കേസിൽ സഞ്ജയ് പോപ്ലി അറസ്റ്റിലായി നാല് ദിവസത്തിന് ശേഷം
ശനിയാഴ്ച വിജിലൻസ് ബ്യൂറോ ചണ്ഡീഗഡിലെ സെക്ടർ 11ലെ അദ്ദേഹത്തിന്റെ വീട്ടില് നിന്ന് 12 കിലോയിലധികം സ്വർണം, 3 കിലോ വെള്ളി, നാല് ആപ്പിൾ ഐഫോണുകൾ, ഒരു സാംസങ് ഫോൾഡ് ഫോൺ, രണ്ട് സാംസങ് സ്മാർട്ട് വാച്ചുകൾ എന്നിവ കണ്ടെടുത്തു, വിജിലൻസ് ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
നവാൻഷഹറിൽ മലിനജല പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനുള്ള ടെൻഡറുകൾക്ക് 7 ലക്ഷം രൂപ കൈക്കൂലിയായി ഒരു ശതമാനം കമ്മീഷൻ ആവശ്യപ്പെട്ടെന്നാരോപിച്ച് ജൂൺ 20 നാണ് സഞ്ജയ് പോപ്ലി അറസ്റ്റിലായത്. ഇയാളുടെ കൂട്ടാളി സന്ദീപ് വാട്സിനെയും ജലന്ധറിൽ നിന്ന് അറസ്റ്റു ചെയ്തു.