കോഴിക്കോട്: കൂടുതൽ മുസ്ലീം യുവാക്കൾ സൈന്യത്തിൽ ചേരണമെന്ന് കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷന്റെ ആഹ്വാനം.
സൈന്യത്തിന്റെ മൂന്ന് ഡിവിഷനുകളിലേക്കും ഓൺലൈൻ അപേക്ഷകൾ അയക്കേണ്ട അവസാന തീയതി ജൂലൈ അഞ്ച് ആണ്. അതിന് മുമ്പായി പത്താം ക്ലാസ് മുതൽ മുകളിലേക്കുള്ള വിദ്യാഭ്യാസ യോഗ്യതയുള്ള, 17 നും 23 നും ഇടയിൽ പ്രായമുള്ള മുസ്ലിം യുവാക്കൾ എത്രയും വേഗം അപേക്ഷിക്കണമെന്ന് ഫെഡറേഷൻ സർക്കുലർ അറിയിച്ചു.
ഇമാമുമാർ ജുമുഅ പ്രസംഗത്തിൽ ഇക്കാര്യം അറിയിക്കണം. സൈന്യത്തിൽ നമ്മുടെ പ്രാതിനിധ്യം ഉറപ്പാക്കാൻ ഇത് ആവശ്യമാണ് എന്നും സർക്കുലറിൽ പറയുന്നു. കേരള മുസ്ലിം ജമാ അത്ത് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവിയും ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് കെ പി മുഹമ്മദുമാണ് സർക്കുലറിൽ ഒപ്പിട്ടിരിക്കുന്നത്.
സേനയിലേക്കുള്ള റിക്രൂട്ട്‌മെന്റിനെ കേന്ദ്ര സർക്കാരിന്റെ ‘അട്ടിമറി’ പരിപാടിയെന്നാണ് സർക്കുലർ വിശേഷിപ്പിച്ചത്. ഇത് അക്ഷരപ്പിശകാണോ മനഃപൂർവമാണോ എന്ന് വ്യക്തമല്ല.