‘പ്രവാസി ക്ഷേമ പദ്ധതികൾ -അറിയാം’ എന്ന തലക്കെട്ടിൽ കള്‍ച്ചറല്‍ ഫോറം കാമ്പയിന്റെ ഭാഗമായി ബോധവത്കരണ സദസ്സും പ്രവാസി ക്ഷേമനിധി ബൂത്തും സംഘടിപ്പിച്ചു. അബുഹമൂറിലെ സഫാരി മാളില്‍ നടന്ന പരിപാടിയില്‍ സഫാരി റീജ്യനല്‍ ഫിനാന്‍സ് കണ്ട്രോളര് സുരേന്ദ്രനാഥ് പ്രവാസി വെല്‍ഫെയര്‍ ബോര്‍ഡ് പെന്ഷന് അപേക്ഷ ഏറ്റു വാങ്ങി ഉദ്ഘാടനം നിര്‍വ്വഹിച്ചു. സാധാരണക്കാരന് ഫലപ്രദാമാവുന്ന കള്‍ച്ചറല്‍ ഫോറത്തിന്റെ ഇത്തരം ലാഭേഛയില്ലാത്ത സേവന പ്രവര്‍ത്തങ്ങള്‍ക്ക് സഫാരി ഗ്രൂപ്പിന്റെ എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്ന് അദ്ദേഹം അറിയിച്ചു.
കള്‍ച്ചറല്‍ ഫോറം പ്രസിഡൻ്റ് എ.സി. മുനീഷ് മുഖ്യ പ്രഭാഷണം നടത്തി. കള്‍ച്ചറല്‍ ഫോറം വൈസ്പ്രസിഡണ്ട് മുഹമ്മദ് കുഞ്ഞി പ്രവാസി ക്ഷേമ പദ്ധതികളെ കുറിച്ചുള്ള ബോധവത്കരണ ക്ലാസിനു നേതൃത്വം നല്കി. സഫാരി മാൾ ഷോറും മാനേജർ ഹാരിസ് ഖാദർ, സഫാരി മാൾ ലീസിംഗ് മാനേജർ ഫതാഹ്, കള്‍ച്ചറല്‍ ഫോറം അഡ്വൈസറി ബോർഡ് വൈസ് ചെയർമാൻ ശശിധരപ്പണിക്കർ, കള്‍ച്ചറല്‍ ഫോറം ട്രഷറര്‍ അബ്ദുല്‍ ഗഫൂര്‍, സംസ്ഥാന സെക്രട്ടറി സിദ്ദീഖ് വേങ്ങര, കാമ്പയിന് കണ്‍വീനര്‍ ഫൈസല്‍ എടവനക്കാട് തുടങ്ങിയവര്‍ സംസാരിച്ചു. ക്ഷേമ പദ്ധതി ബൂത്തിന് കൾച്ചറൽ ഫോറം കാസറഗോഡ് ജില്ലാ ഭാരവാഹികളായ ഷബീർ പടന്ന, മനാസ് ചട്ടഞ്ചാൽ, റമീസ് കാഞ്ഞങ്ങാട്, ഹഫീസുള്ള കെ.വി. എന്നിവർ നേതൃത്വം നൽകി. ബൂത്തുകള്‍ ഉപയോഗപ്പെടുത്തി നൂറുകണക്കിന് ആളുകള്‍ വിവിധ പദ്ധതികളുടെ ഉപയോക്താക്കളായി മാറി.
നോർക്ക, കേരള സര്‍ക്കാര്‍ പ്രവാസി ക്ഷേമ ബോർഡ് എന്നിവയുടെ വിവിധ പദ്ധതികൾ, ഐ.സി.ബി.എഫ് ഇൻഷൂറൻസ് സ്കീം തുടങ്ങിയവ പരിചയപ്പടുത്തുക, അംഗങ്ങളാവുന്നതിന് വേണ്ട സൗകര്യങ്ങൾ ഏർപ്പെടുത്തുക എന്നിവയാണ് കാമ്പയിന് ലക്ഷ്യം വെക്കുന്നത്.